ഐ ഫിനിനു പകരം ലഭിച്ചത് ആപ്പിൾ ജ്യൂസ്. ചിലപ്പോഴൊക്കെ ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് പല വസ്തുക്കളും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ചൈനയിൽ നിന്നും സമാനമായൊരു വാർത്തയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൾ ഐ ഫോൺ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ആപ്പിളിൻറെ രുചിയുള്ള തൈര് പാനീയമാണ്. ഇംഗ്ലീഷ് വാർത്താ ചാനലായ ന്യൂസ്18യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഓൺലൈനിലൂടെയുള്ള ഷോപ്പിങ്ങ് വർധിച്ച് വരുന്ന കാലമാണ് ഇത്. സ്മാർട് ഫോണുകൾ ഉൾപ്പെടെയുള്ളവ കൂടുതൽപേരും ഇപ്പോൾ ഓൺലൈനിലൂടെയാണ് വാങ്ങുന്നത്.ലിയു എന്നു പേരുള്ള യുവതിയ്ക്കാണ് ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് ഓർഡർ ചെയ്തപ്പോൾ ആപ്പിളിൻറെ രുചിയുള്ള പാനീയം ലഭിച്ചത്. 



ചൈനീസ് സോഷ്യൽ മീഡിയയായ വീബോയിലാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. 1500 ഡോളർ നൽകി ഐ ഫോണിനായി കാത്തിരുന്ന താൻ കവർ തുറന്നപ്പോൾ ഞെട്ടിയെന്നാണ് ഇവർ പറയുന്നത്.  മറ്റ് പല ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചെന്ന ആശ്ചര്യത്തിലാണ് ഇവർ. തനിക്കുണ്ടായ ദുരനുഭവം വീബോയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവർ വിവരിച്ചത്.ആപ്പിളിൻറെ ഒഫീഷ്യൽ വെബ്സൈറ്റിലാണ് ഫോണിന് ഓർഡർ നൽകിയതെന്നാണ് യുവതി അവകാശപ്പെടുന്നത്.തൻറെ അടുത്തേക്ക് നേരിട്ടുള്ള ഡെലിവറി അല്ല യുവതി തെരഞ്ഞെടുത്തിരുന്നതെന്നാണ് റിപ്പോർട്ട്. 



സ്റ്റോറേജ് യൂണിറ്റ് സംവിധാനത്തിലേക്കാണ് ഡെലിവറി ക്രമീകരിച്ചതെന്നാണ് ലിയു പറയുന്നത്.അതേസമയം ഓർഡർ ലഭിച്ച സ്ഥലത്തേക്ക് ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് എത്തിച്ചിട്ടുണ്ടെന്നാണ് ആപ്പിളും കൊറിയർ സർവീസ് കമ്പനിയായ എക്‌സ്പ്രസ് മെയിലും പറയുന്നത്. മാത്രമല്ല തങ്ങൾ വിതരണം ചെയ്ത ഫോണിന് പകരം പാനീയം എങ്ങനൊണ് യുവതിക്ക് ലഭിച്ചതെന്ന് അറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെയാണ് തിരിമറി നടന്നത് എന്നറിയാൻ സ്വകാര്യ അന്വേഷണ ഏജൻസിയെ എക്സ്പ്രസ്സ് മെയിൽ സർവീസ് അധികൃതർ സമീപിച്ചു കഴിഞ്ഞു എന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.



 ലിയു എന്നു പേരുള്ള യുവതിയ്ക്കാണ് ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് ഓർഡർ ചെയ്തത്. എന്നാൽ ഇവരുടെ കൈയ്യിൽ എത്തിയത് ആപ്പിളിൻറെ രുചിയുള്ള പാനീയമാണെന്നാണ് ആരോപണം. ചിലപ്പോഴൊക്കെ ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് പല വസ്തുക്കളും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ചൈനയിൽ നിന്നും സമാനമായൊരു വാർത്തയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: