ലാലേട്ടനും ശോഭന ചേച്ചിയും, പിന്നെ കണ്ടത് ആ സീൻ: ചിത്രത്തിലെ റൊമാന്റിക് രംഗത്തെക്കുറിച്ച് തരുൺ മൂർത്തി!  ആനീസ് കിച്ചണിലെത്തിയപ്പോഴായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനായത്. മാരക ട്വിസ്റ്റുകളൊന്നുമില്ല. ഫാമിലിയായി കണ്ടിരിക്കാവുന്ന ചിത്രമാണ്. രഞ്ജിത്തേട്ടനാണ് എന്നെ വിളിച്ച് നമുക്കൊരു സബ്ജക്ടുണ്ട്, ചെയ്താലോ എന്ന് ചോദിച്ചത്. കുടുംബ പ്രേക്ഷകർക്ക് കാണാനാവുന്ന ചിത്രമാണ് തുടരും എന്ന് തരുൺ മൂർത്തി പറയുന്നു.ഞാൻ വന്നപ്പോൾ എന്റേതായൊരു കോൺട്രിബ്യൂഷൻ വന്നു. കുടുംബ പ്രേക്ഷകരെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. നമ്മുടെ വീട്ടിനടത്തുള്ളൊരു ചേട്ടൻ, ചേച്ചി ഫാമിലി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥയാണ്. തുടക്കത്തിൽ തന്നെ അദ്ദേഹം കഥ പറഞ്ഞിരുന്നു. കൊള്ളാത്തതാണെങ്കിൽ അങ്ങനെ തന്നെ പറയും. സ്‌ക്രിപ്റ്റ് പൂർത്തിയായിക്കഴിഞ്ഞാൽ വായിക്കാൻ കൊടുക്കാറുണ്ട്.





 ഫീമെയിൽ വേർഷൻ മനസിലാക്കാനായി സംസാരിക്കാറുണ്ട് എന്നായിരുന്നു തരുണിന്റെ ഭാര്യ പറഞ്ഞത്. ലാലേട്ടനും ശോഭന ചേച്ചിയും ഒന്നിച്ചുള്ള സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. സാർ ഞങ്ങളെന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചായിരുന്നു ഇരുവരും അരികിലേക്ക് വന്നത്. അച്ഛനും അമ്മയുമൊക്കെ ഷൂട്ട് കാണാൻ വന്നിരുന്നു. സാരി വലിക്കുന്നൊരു രംഗമായിരുന്നു. ആദ്യം ശരിയായില്ലെന്ന് അമ്മ പറഞ്ഞിരുന്നു. പിന്നെയാണ് അമ്മ അത് ഓക്കെയായി എന്ന് ആക്ഷൻ കാണിച്ചത്. ലാലേട്ടന് മുന്നിൽ കഥ പറയാൻ കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ബാക്കി ആരാണെങ്കിലും ഞാൻ കൃത്യമായി നറേറ്റ് ചെയ്യുമായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോഴാണ് രഞ്ജിത്തേട്ടൻ ഓഡിയോ സ്‌ക്രിപ്റ്റിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് ഒരു ഫ്രണ്ടിനെയും വിളിച്ച് ഫുൾ സ്‌ക്രിപ്റ്റ് വായിച്ച്, ബാക്ക്ഗ്രൗണ്ട് സ്‌കോറൊക്കെ സെറ്റാക്കി ഓഡിയോ സ്‌ക്രിപ്റ്റാക്കി മാറ്റിയത്. ഇതെന്താണ് പുതിയ രീതിയാണോ, ആഹാ നോക്കാമല്ലോ എന്ന് പറഞ്ഞായിരുന്നു ഓഡിയോ കേട്ടത്.





സെക്കൻഡ് ഹാഫ് ചുരുക്കി പറഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നു. കുറച്ച് കറക്ഷൻസൊക്കെ പറഞ്ഞ് തന്നിരുന്നു. ഇനി ഓഡിയോ ഒന്നും കേൾപ്പിക്കണ്ട, പറഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെടുമോ എന്ന ആശങ്കയോടെയായിരുന്നു പോയത്. എന്തെങ്കിലും എക്‌സൈറ്റഡായത് അതിലുണ്ടാവണേ എന്ന് ആഗ്രഹിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് ഈ ക്യാരക്ടർ, ബാക്കി തരുണിന് ഇഷ്ടം പോലെ വികസിപ്പിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. വർക്ക് ചെയ്ത് വന്നപ്പോഴാണ് ശോഭന ചേച്ചി മനസിലേക്ക് വരുന്നത്. എട്ട് മാസത്തോളം എടുത്താണ് എഴുത്ത് പൂർത്തിയാക്കിയത്. മലയാളവും, തമിഴും സംസാരിക്കുന്ന ക്യാരക്ടറാണ് ശോഭന മാമിന്റേത്. എഴുതുമ്പോൾ തന്നെ മനസിൽ ആ മുഖമുണ്ടായിരുന്നു.




ചേച്ചി തന്നെ ഡബ്ബ് ചെയ്യണം എന്നും പറഞ്ഞിരുന്നു. കേട്ടപ്പോൾ മുതൽ ചേച്ചിയും ത്രില്ലിലായിരുന്നു. ഞാൻ വന്നപ്പോൾ എന്റേതായൊരു കോൺട്രിബ്യൂഷൻ വന്നു. കുടുംബ പ്രേക്ഷകരെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. നമ്മുടെ വീട്ടിനടത്തുള്ളൊരു ചേട്ടൻ, ചേച്ചി ഫാമിലി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥയാണ്. തുടക്കത്തിൽ തന്നെ അദ്ദേഹം കഥ പറഞ്ഞിരുന്നു. കൊള്ളാത്തതാണെങ്കിൽ അങ്ങനെ തന്നെ പറയും. സ്‌ക്രിപ്റ്റ് പൂർത്തിയായിക്കഴിഞ്ഞാൽ വായിക്കാൻ കൊടുക്കാറുണ്ട്. ഫീമെയിൽ വേർഷൻ മനസിലാക്കാനായി സംസാരിക്കാറുണ്ട് എന്നായിരുന്നു തരുണിന്റെ ഭാര്യ പറഞ്ഞത്.

Find out more: