കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം ലാലേട്ടൻ!ജ്യൂലറികൾ സ്ത്രീകൾക്ക് മാത്രം സൗന്ദര്യം കൂട്ടുമെന്ന ധാരണയെ പൊളിച്ചെഴുതി അർദ്ധനാരീശ്വര സങ്കൽപ്പത്തെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്ന തരത്തിലൊരു വേഷപ്പകർച്ചയാണ് ലാലേട്ടൻ നടത്തിയിരിക്കുന്നത്. നോട്ടത്തിൽ പോലും അത്രയും ഒരു സ്ത്രൈണത കൊണ്ട് വരാൻ ലാലേട്ടന് സാധിച്ചു എന്നുള്ളതാണ് ആ പരസ്യ ചിത്രത്തിന്റെ വിജയവും. തനിക്ക് വന്നു ചേരുന്ന കഥാപാത്രങ്ങളെ അതിഗംഭീരം ആക്കുന്ന നടനവിസ്മയം ആണ് മോഹൻലാൽ എന്ന മഹാനടൻ. തന്നിലേക്ക് വരുന്നത് സിനിമ ആണെങ്കിലും പരസ്യമാണേലും ഒരു മടിയും കൂടാതെ അത് ചെയ്യാൻ തയ്യാറാവുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. അത്തരത്തിൽ ലാലേട്ടൻ ഏറ്റെടുത്ത ഒരു കഥാപാത്രം ആണ് ഇന്ന് ഓരോ മലയാളിയുടെയും മനസ്സിൽ പതിഞ്ഞത്. കാമ്പ്രത്ത് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിൽ ആണ് ലാലേട്ടൻ വ്യത്യസ്ത ലുക്കിൽ എത്തിയത്.




 സുന്ദരമായ മറ്റൊരു ലാൽ ഭാവവും അടുത്തൊന്നും കണ്ടിട്ടില്ല. എന്തൊരു ഭംഗിയും ഭാവവുമാണ്!
വീണ്ടും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മറ്റൊരു പരസ്യവും അടുത്ത് കണ്ടിട്ടില്ല. എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ വിവിധ അഭിപ്രായങ്ങൾ പങ്കിടുന്ന പ്രമുഖർ നിരവധിയാണ്. തുടരും എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ അദ്ദേഹം ദിലീപ് ചിത്രത്തിൽ കാമിയോ റോളിലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്ത 'എൽ 365', സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വം' എന്നിവയുൾപ്പെടെയുള്ള വരാനിരിക്കുന്ന നിരവധി പ്രോജക്ടുകളുടെ ഭാഗമാണ് മോഹൻലാൽ. കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ അവതാരകനും അദ്ദേഹമാണ്.ലക്ഷകണക്കിന് ആളുകൾ ആണ് പരസ്യചിത്രം മണിക്കൂറുകൾ കൊണ്ട് കണ്ടത്.





 വിസ്‌മേര ഗ്രൂപ്പിന്റെ ഉടമകളായ കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം ലാലേട്ടൻ എത്തിയപ്പോൾ പരസ്യചിത്രം സംവിധാനം ചെയ്തത് പ്രകാശ് വർമ്മ ആയിരുന്നു. തുടരും സിനിമക്ക് ശേഷം ബെൻസും ജോർജ് സാറും വീണ്ടും സ്‌ക്രീനിൽ എത്തിയതിന്റെ സന്തോഷം ആയിരുന്നു സിനിമ പ്രേമികൾക്ക് എങ്കിൽ ലാലേട്ടന്റെ മറ്റൊരു വേഷം കണ്ട സന്തോഷം ആയിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ആരാധകർക്ക്. ഒരു സൂപ്പർ സ്റ്റാറും ഒരുപക്ഷെ ചെയ്യാൻ ധൈര്യപ്പെടാത്ത പരസ്യം അത് ഏറ്റെടുത്ത് ചെയ്യാൻ കാണിച്ച ധൈര്യത്തിന് ലാലേട്ടന് അഭിനന്ദനങ്ങൾ.





തന്നിലേക്ക് വരുന്നത് സിനിമ ആണെങ്കിലും പരസ്യമാണേലും ഒരു മടിയും കൂടാതെ അത് ചെയ്യാൻ തയ്യാറാവുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. അത്തരത്തിൽ ലാലേട്ടൻ ഏറ്റെടുത്ത ഒരു കഥാപാത്രം ആണ് ഇന്ന് ഓരോ മലയാളിയുടെയും മനസ്സിൽ പതിഞ്ഞത്. കാമ്പ്രത്ത് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിൽ ആണ് ലാലേട്ടൻ വ്യത്യസ്ത ലുക്കിൽ എത്തിയത്. സുന്ദരമായ മറ്റൊരു ലാൽ ഭാവവും അടുത്തൊന്നും കണ്ടിട്ടില്ല. എന്തൊരു ഭംഗിയും ഭാവവുമാണ്!
വീണ്ടും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മറ്റൊരു പരസ്യവും അടുത്ത് കണ്ടിട്ടില്ല. എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ വിവിധ അഭിപ്രായങ്ങൾ പങ്കിടുന്ന പ്രമുഖർ നിരവധിയാണ്. തുടരും എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ അദ്ദേഹം ദിലീപ് ചിത്രത്തിൽ കാമിയോ റോളിലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Find out more: