വൈദികർക്കെതിരെ ആഞ്ഞടിച്ചു കൊണ്ടും സിസ്റ്റർമാക്ക് പിന്തുണ നൽകിക്കൊണ്ടും രംഗത്തെത്തിയ ആളാണ് സിസ്റ്റർ ലൂസി കളപ്പുര. ഫ്രാങ്കോ മുളയക്കൽ പ്രശ്‌നതിലായിരുന്നു ലൂസി കളപ്പുര സിസ്റ്റർമാർക്ക് പിന്തുണ നൽകി എത്തിയത്. തുടർന്ന് വൈദികർക്ക് കന്യാസ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ചും വൈദികരോടുള്ള ക്രൂരതകളെ കുറിച്ചും സിസ്റ്റർ ലൂസി തുറന്നു പറയുകയും ചെയ്‌തിട്ടുണ്ട്‌.

 

 

 

    കൂടാതെ മഠങ്ങളിൽ കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തികൊണ്ട് സിസ്റ്റർ ലൂസി തന്നെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു. ഈ പുസ്തകം പുറത്തിറങ്ങിയത് വൻ വിവാദമാവുകയും നിരവധി വിമർശനങ്ങൾ സിസ്റ്റർ ലൂസിക്ക് നേരിടേണ്ടി വരികയും ചെയ്തു. എന്നാൽ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ മോശം ആരോപണങ്ങളുമായി മാനന്തവാടി രൂപത ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശമുള്ളത്.

 

 

 

    മോശം പരാമർശമുള്ളത് മാനന്തവാടി രൂപത ബിഷപ്പും എഫ്സിസി സഭയും നൽകിയ സത്യവാങ്മൂലത്തിലാണ്. സദാ സമയവും കറങ്ങി നടന്ന് സഭ വിരോധികൾക്കൊപ്പം ഹോട്ടലുകളിൽ സിസ്റ്റർ ലൂസി താമസിച്ചിട്ടുണ്ടെന്ന് സഭ  സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കൂടാതെ സിസ്റ്റർ ലൂസി അച്ചടക്കമില്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും അങ്ങനെ ജീവിക്കാനാണ് സിസ്റ്റർക്ക് താത്പര്യമെന്നും സിസ്റ്റർക്കെതിരെ സഭ ആരോപിക്കുന്നുണ്ട്. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയെങ്കിലും സിസ്റ്റർ ഇപ്പോഴും കൽപറ്റയിലെ കരയ്ക്കാമല മഠത്തിൽ തന്നെ തുടരുകയാണ്.

 

 

 

    സിസ്റ്ററെ മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള നടപടി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം ശരിവച്ചിരുന്നു. ഈ  സാഹചര്യത്തിൽ കാരയ്ക്കാമല എഫ്സിസി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നത് എന്നും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സിസ്റ്ററിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും സഭ സത്യവാങ്മൂലത്തിൽ പറയുന്നു. ഗുരുതരമായ ആരോപണമാണ് സിസ്റ്റർക്കെതിരെ സഭ ഇപ്പോൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ ലൂസിയെ മഠത്തിൽ കണ്ടിട്ടില്ലായിരുന്നെന്നും ഈ സമയത് മഠത്തിന് പുറത്താണ് സിസ്റ്റർ താമസിച്ചിരുന്നതെന്നും പറയുന്ന സഭയുടെ സത്യവാങ്മൂലത്തിൽ ഈ സമയത്ത് സിസ്റ്റർ ലൂസി എവിടെയായിരുന്നെന്നോ, എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ എന്നതിനെപ്പറ്റി ഒരു വിവരവും ഇല്ലെന്നും ഇതിനെ കുറിച്ച് സഭയെ അറിയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 

 

 

 

 

    ചില സമയങ്ങളിൽ ഹോട്ടലുകളിൽ സംസ്‌കാര ശൂന്യരായ സഭാ വിരോധികൾക്കൊപ്പമാണ് സിസ്റ്ററുടെ താമസമെന്നും ഇത് സഭ നിയമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 
സഭയിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നാലോ തിരുവസ്ത്രം ഊരി വെക്കേണ്ടി വന്നാലോ കന്യാസ്ത്രീ ജീവിതത്തിൽ നിന്ന് പിന്മാറില്ലെന്ന് സിസ്റ്റർ ലൂസി നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. മാത്രമല്ല കന്യാസ്ത്രീ ജീവിതം തുടർന്നുകൊണ്ട്  വിവാഹ ജീവിതത്തിനോട് താൻ യോജിക്കുന്നില്ലെന്നും അതിന് താൻ സന്നദ്ധയല്ലെന്നും അന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു.

 

 

 

 

     ഒപ്പം ജനങ്ങൾക്കിടയിൽ ആതുരസേവനം മുഖമുദ്രയാക്കി ജീവിക്കുമെന്നും തുറന്നു പറഞ്ഞിരുന്നു. മഠത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള എഫ്സിസി സഭ നടപടി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ സിസ്റ്റർ ലൂസി കളപ്പുര ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയെ തുടർന്ന് കോടതി സഭ അധികൃതർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ നോട്ടീസിന് മറുപടിയായിട്ടാണ് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടവും എഫ്സിസി സഭാ അധികൃതരും ചേർന്ന് സിസ്റ്റർ ലുസിക്കെതിരെ രംഗത്തെത്തുന്നതും സത്യവാങ്മൂലത്തിൽ മോശം പരാമർശം നടത്തുന്നതും.

 

 

 

 

     തന്നെ കോടതി തെറ്റിദ്ധരിക്കില്ലെന്നും അന്യായമായി അവിശ്വസിക്കില്ലെന്നുമാണ് ആരോപണങ്ങളോട് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചിരിക്കുന്നത്. നാളെയാണ് സിസ്റ്റർ നൽകിയ ഹർജി മാനന്തവാടി മുൻസിഫ് കോടതി പരിഗണിക്കുന്നത്.കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ പങ്കാളിത്തം കാരണമുള്ള ഈ പുറത്താക്കൽ തന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ലെന്നും സിസ്റ്റർ ലൂസി മുൻപ് പ്രതികരിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: