ക്രിസ്ത്യാനികൾക്ക് ബിജെപിയോട് പേടി; മറുപടിയുമായി സുരേഷ് ഗോപി! നടൻ സുരേഷ് ഗോപി ഇത്തവണയും തൃശൂരിൽ ശക്തമായ മത്സരത്തിന് ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോൾ സുരേഷ് ഗോപിയോട് പൊതുജനങ്ങളിൽ നിന്നും ഒരാൾ ഒരു ചോദ്യം ചോദിക്കുകയും അതിനു സുരേഷ് ഗോപി മറുപടി പറയുകയും ചെയ്തിരിക്കുകയാണ്. ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികൾ ആരംഭിച്ചു കഴിഞ്ഞു. കേരള ജനത ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ഭാരതീയ ജനത പാർട്ടിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ന്യൂന പക്ഷ മത വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് ഒരു ഭയപ്പാടോടു കൂടി മാത്രമേ ഈ ഭരണത്തെ കാണാൻ കഴിയുന്നുള്ളു. ഈ ആശങ്ക എന്താണെന്ന് സാർ മനസ്സിലാക്കിയിട്ടുണ്ടോ?




ഇവിടെ നിന്നും ജയിച്ചാൽ സാർ ഒരു കേന്ദ്ര മന്ത്രി ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെയാണെങ്കിൽ ഈ വിഷയത്തിൽ സാറിന്റെ നിലപാട് എന്തായിരിക്കും?" എന്നാണ് പൊതുജനങ്ങളിൽ ഒരാൾ ചോദിച്ചത്."മത പ്രീണനങ്ങൾ ഉണ്ടാവില്ല. അതിനെ എതിർക്കുന്ന ഒരു പ്രവർത്തകൻ ആയിരിക്കും ഞാൻ. പ്രധാനമന്ത്രിയെ മാർപ്പാപ്പ കെട്ടിപിടിച്ചിട്ടുണ്ട്. മാർപ്പാപ്പ ആണ് അദ്ദേഹത്തിന്റെ അടുത്തേക്ക് കൈ വിരിച്ചു ചെന്നത്. അത് ലോകത്തിനു മനസിലാകുന്നത് കൊണ്ടാണ്. നിങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് കിട്ടിയ നിവേദനം മൂന്ന് പ്രാവശ്യം ഞാൻ പ്രധാനമന്ത്രിയ്ക്ക് കൊടുത്തു. അദ്ദേഹം പറഞ്ഞത് നമുക്ക് ഇടപെടാൻ പറ്റില്ല എന്നാണ്. കാരണം സുപ്രീം കോടതി ഒരു കമ്മീഷനെ നിശ്ചയിച്ചിട്ടുണ്ട്, ആ കമ്മീഷൻ കൊടുക്കുന്ന വിധിക്ക് ഒപ്പിടാൻ മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ നടക്കൂ.




സ്റ്റാലിനും പിണറായിയും ഫെവിക്കോൾ പോലെ അല്ലേ, എന്നിട്ട് എന്താണ് മുല്ലപ്പെരിയാറിന്റെ വിഷയത്തിൽ ഇടപെടാത്തത്. നാലര ജില്ലകൾ വെള്ളത്തിൽ ആവും, ജനങ്ങൾ കണ്ണീരിൽ ആവും. അതാവില്ലേ സംഭവിക്കാൻ പോകുന്നത്. അതിൽ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല പോകുന്നത് മനുഷ്യൻ ആണ് പോകുന്നത്, അതിൽ നിങ്ങൾക്ക് വിഷയം ഇല്ലേ" എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.ഭാരതീയ ജനത പാർട്ടിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ന്യൂന പക്ഷ മത വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് ഒരു ഭയപ്പാടോടു കൂടി മാത്രമേ ഈ ഭരണത്തെ കാണാൻ കഴിയുന്നുള്ളു. ഈ ആശങ്ക എന്താണെന്ന് സാർ മനസ്സിലാക്കിയിട്ടുണ്ടോ? ഇവിടെ നിന്നും ജയിച്ചാൽ സാർ ഒരു കേന്ദ്ര മന്ത്രി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.



അങ്ങിനെയാണെങ്കിൽ ഈ വിഷയത്തിൽ സാറിന്റെ നിലപാട് എന്തായിരിക്കും?" എന്നാണ് പൊതുജനങ്ങളിൽ ഒരാൾ ചോദിച്ചത്.അത് നിങ്ങൾക്ക് ഒരു അധിക ഖ്യാതി നേടിത്തരും. എല്ലാ വിഷയങ്ങളും നിങ്ങളും നിന്റെ മനസ്സിൽ കൂടി ഓടിച്ചു നോക്കൂ. നമ്മുടെ രാജ്യവും നമ്മുടെ അയൽരാജ്യങ്ങളും എല്ലാം നിങ്ങൾ ആലോചിക്കണം. അല്ലാതെ ദുഷ്ട മനോഭാവത്തോടെ നിങ്ങളുടെ അടുത്ത 5 വർഷം കൂടി വഹിക്കും എന്ന് വിചാരിക്കുന്നവരെ നിങ്ങൾ കണ്ടെത്തണം. ഞാൻ ആരുടേയും പേരുകൾ പറയുന്നില്ല" എന്ന് സുരേഷ് ഗോപി പറയുമ്പോൾ ആണ് പൊതുജനങ്ങളിൽ ഒരാൾ സാറിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട് എന്ന് പറഞ്ഞ ശേഷം ചോദ്യം ചോദിക്കുന്നത്.

మరింత సమాచారం తెలుసుకోండి: