ഓസ്ട്രേലിയയിൽ മലയാളി നഴ്സിനോട് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ്. അഭിനന്ദനവും നന്ദിയും ലഭിച്ച വ്യക്തി ആണ് ഓസ്ട്രേലിയയിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ ഷാരോൺ കോട്ടയം കുറുപ്പന്തറ സ്വദേശി. ഓസ്ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സിങ് വിദ്യാർഥിയായ ഷാരോൺ വർഗീസിന് രാജ്യത്തിൻെറ മുഴുവൻ സ്നേഹവും നന്ദിയും അറിയിക്കുന്നു," ഗിൽക്രിസ്റ്റ് പറഞ്ഞു.

 

 

   കൊറോണ പ്രതിസന്ധിക്കാലത്ത് കുവൈത്തിൽ നഴ്സായി ജോലി ചെയ്യുന്ന അമ്മയാണ് തനിക്ക് വലിയ പ്രചോദനമെന്ന് ഷാരോൺ പറഞ്ഞു. ഷാരോണിൻെറ അമ്മ ആൻസി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.കൊറോണ പടർന്ന് പിടിച്ച് തുടങ്ങിയതോടെ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർ അടക്കം പലരും നാട്ടിലേക്ക് മടങ്ങിയെങ്കിലും ഓസ്ട്രേലിയയിൽ സേവനം തുടരാൻ തന്നെയായിരുന്നു ഷാരോണിൻെറ തീരുമാനം. ഇവിടുത്തെ കൊവിഡ് പ്രതിരോധ ഗ്രൂപ്പിന് വേണ്ടി തയ്യാറാക്കിയ ഒരു വീഡിയോയിൽ ഷാരോൺ തൻെറ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു.

 

 

 

   ഇത് കണ്ടാണ് ഗിൽക്രിസ്റ്റ് മലയാളി നഴ്സിനെ ശ്രദ്ധിച്ചത്.യൂണിവേഴ്സിറ്റി ഓഫ് വോല്ലോങോങിൽ നിന്നാണ് ഷാരോൺ നഴ്സിങ് പഠനം പൂർത്തിയാക്കിയത്.കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ കുറവുണ്ടായപ്പോൾ ഓസ്ട്രേലിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായം തേടിയിരുന്നു. പിന്നാലെ ഓസ്ട്രേലിയയിലെ ജനങ്ങളെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും താനുമുണ്ടാകും.

 

 

  എന്നു പറഞ്ഞുകൊണ്ടുള്ള ഷാരോണിൻറെ വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നന്ദി പറഞ്ഞുകൊണ്ട് ആണെന്ന് നന്ദി പറഞ്ഞത് താരം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ ആസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഗിൽക്രിസ്റ്റിന്റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലും പ്രഹരശേഷി ഏറ്റവും കൂടിയ ബാറ്റ്സ്മാന്മാരിലൊരാളാണ് ഗിൽക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത് ഇദ്ദേഹമാണ്.

 

 

  ടെസ്റ്റ് ക്രിക്കറ്റിൽ 100-ൽ കൂടുതൽ സിക്സറുകളടിച്ച ഏക കളിക്കാരൻ ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ, ടെസ്റ്റിലെ 17 ഉം ഏകദിനത്തിലെ 16 ഉം സെഞ്ച്വറികൾ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവും കൂടുതൽ സെഞ്ച്വറികളാണ്.  ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവുമധികം പേരെ പുറത്താക്കിയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.

మరింత సమాచారం తెలుసుకోండి: