
ആർത്തവം പെട്ടെന്ന് വരുന്നതിനും ആർത്തവ സമയത്തെ വേദനകൾക്ക് പരിഹാരം കാണുന്നതിന് മഞ്ഞൾ ഏറെ സഹായകമാണ്. അതുപോലെ തന്നെ ആർത്തവം കൃത്യമാക്കുന്നതിനും മികച്ച ഒന്നാണ് മഞ്ഞൾ.ഇതിലെ ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ മലബന്ധത്തെ അകറ്റി നിർത്തുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം രാത്രി മുഴുവനും കുതിർത്തി ഇട്ടുവയ്ക്കുക. രാവിലെ എഴുന്നേറ്റയുടനെ ഇത് കുടിക്കുക. നിങ്ങളുടെ ആർത്തവം യഥാക്രമമായി തീരുന്നത് വരെ ഈ പ്രതിവിധി ആവർത്തിക്കുക.പെരുംജീരകം ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന വേദനകളെ കുറയ്ക്കാനും വളരെയധികം സഹായിക്കും. കുറച്ച് ഇഞ്ചി അരച്ചെടുത്ത് ഒരു കപ്പ് വെള്ളത്തോടൊപ്പം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക മാത്രമാണ്. ഇനി ഈ പാനീയം അരിച്ചെടുത്ത് അതിലേക്ക് കുറച്ച് തേൻ കൂടി ചേർക്കുക. ആർത്തവ നാളുകളിൽ ആശ്വാസം ലഭിക്കുന്നതിനായി ദിവസവും ഭക്ഷണ ശേഷം മൂന്ന് നേരവും ഇത് കുടിക്കുന്നത് ശീലമാക്കുക.
സ്ത്രീകൾ ധാരാളമായി പഴങ്ങളും പച്ചക്കറികളും അടക്കമുള്ളവ കഴിച്ചാൽ ആർത്തവചക്രത്തെ കൂടുതൽ കൃത്യമാക്കാനും ആർത്തവസംബന്ധിയായ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറക്കാനും സാധിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആർത്തവം കൃത്യമാക്കാൻ സഹായിക്കും. സ്ത്രീകൾ ആർത്തവ തിയതി അടുത്ത് കഴിഞ്ഞാൽ പപ്പായയും പൈനാപ്പിളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. ഇതോടൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവയെല്ലാം ധാരാളം കഴിക്കുക. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ബീറ്റ്‌റൂട്ട് ഏറ്റവും നല്ലൊരു പച്ചക്കറിയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും രക്തം പെട്ടെന്ന് ഒഴുകിപ്പോവുന്നതിനും സഹായിക്കുന്നു.
മാത്രമല്ല ആർത്തവ പ്രശ്‌നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ബീറ്റ്‌റൂട്ട് മികച്ചത് തന്നെയാണ്. അത് കൊണ്ട് തന്നെ ആർത്തവ സമയത്ത് ബീറ്റ്റൂട്ട് കഴിക്കുന്നതും വളരെ ഏറെ നല്ലതാണ്. ആർത്തവം കൃത്യമാകാൻ ശർക്കരവെള്ളം ഉപയോഗിക്കാവുന്നതാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികൾക്കും ഇത് സഹായിക്കും എന്ന് മാത്രമല്ല ആർത്തവ സമയത്തുണ്ടാകുന്ന മാനസിക സമ്മർദ്ദം വേദന പോലോത്ത പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.ആർത്തവമുള്ള സമയത്ത് സ്ത്രീകൾ ചൂടുവെള്ളത്തോടൊപ്പം തന്നെ ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശർക്കര വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചി ഇട്ടു കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.