കോവിഡ് 19  വാക്‌സിൻ ക്രിസ്‌തുമസ്സിനെത്തും! ഓക്സ്ഫഡ് സർവകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിനും നോവോവാക്സിൻ്റെ വാക്സിനും പരീക്ഷണത്തിൻ്റെ അന്തിമ ഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.നോവൽ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശാശ്വത പരിഹാരത്തിനായി ലോകം കാത്തിരിക്കുന്നതിനിടയിൽ ശുഭവാർത്തയുമായി യുകെ സർക്കാർ. വരുന്ന ക്രിസ്മസിനു മുൻപായി കൊവിഡ് 19 വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്നാണ് യുകെ സർക്കാരിൻ്റെ വാക്സിൻ ടാസ്ക്ഫോഴ്സ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്."ആദ്യ രണ്ട് വാക്സിനുകളും, അല്ലെങ്കിൽ രണ്ടിലൊരു വാക്സിൻ ഫലപ്രദമാണെന്നു തെളിഞ്ഞാൽ ഈ ക്രിസ്മസ് കാലത്ത് തന്നെ വാക്സിൻ നൽകിത്തുടങ്ങാൻ സാധ്യതയുണ്ട്. പക്ഷെ അടുത്ത വർഷം തുടക്കത്തിൽ വാക്സിൻ പ്രതീക്ഷിക്കാമെന്ന ചിന്തയ്ക്കാണ് കൂടുതൽ യാഥാർഥ്യബോധമുള്ളത്.


  " ബിബിസി ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി."മുൻനിര വാക്സിൻ നിർമാതാക്കളുടെ മൂന്നാം ഘട്ട പരീക്ഷണഫലം 2020 അവസാനമാണ് ലഭിക്കുന്നത്. ഇൻജെക്ഷൻ സ്വീകരിച്ചവരിൽ രോഗം ബാധിച്ചവരിലെ നിരക്കാണ് വാക്സിൻ്റെ ഫലപ്രാപ്തി നിശ്ചയിക്കുന്നത്. വാക്സിന് എങ്ങനെ വൈറസ് ബാധ തടയാൻ കഴിയുന്നുവെന്നതും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുന്നുവെന്നതുമാണ് പ്രാഥമികമായി അറിയാനാകുക." ലാൻസറ്റ് മെഡിക്കൽ ജേണലിലെ ലേഖനത്തിൽ അവർ വ്യക്തമാക്കി. വരുന്ന ക്രിസ്മസോടു കൂടി വാക്സിൻ ലഭ്യമായേക്കുമെന്നും 2021 ആരംഭത്തിൽ കൊവി‍ഡ് 19 വാക്സിൻ വിതരണം ചെയ്യാൻ പോകുന്നത്. 


  അതേസമയം, തങ്ങൾ ഉത്പാദിപ്പിച്ച വാക്സിൻ പ്രായമായവരിലും കുട്ടികളിലും മികച്ച ഫലം നൽകുന്നുണ്ടെന്ന് നേരത്തെ ആസ്ട്രസെനക്ക വ്യക്തമാക്കിയിരുന്നു.ആദ്യതലമുറ വാക്സിനുകൾ രോഗത്തിനെതിരെ പൂർണമായ പ്രതിരോധശേഷി തരില്ലെന്നും എല്ലാവരിലും പ്രവർത്തിക്കില്ലെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതിലുപരി വൈറസ് ബാധ തടയുമെന്ന പ്രതീക്ഷ ഒഴിവാക്കണമെന്നും എല്ലാവരിലും പ്രവർത്തിക്കുമെന്നും ഫലപ്രാപ്തി നീണ്ടുനിൽക്കുമെന്നും കരുതരുതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇന്ന് 8790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂർ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂർ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസർഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Find out more: