കശ്‍മീർ താഴ്‍വരയിൽ മുഴുവൻ ഇൻറർനെറ്റ് തടസ്സപ്പെട്ടു. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ കരുതിയാണ് ഇൻറർനെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്‍തു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ജമ്മു-കശ്‍മീരിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മൊബൈൽഫോണിൽ കോളുകൾ വിളിക്കാം, തടസ്സമില്ല. വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്‍മീരിൽ ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി തുടങ്ങിയത്.കശ്‍മീരിലെ ഇൻറർനെറ്റ് നിരോധനം ആഗോളതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. ജനാധിപത്യ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള ഇൻറർനെറ്റ് നിരോധനമാണ് കശ്‍മീരിൽ നടക്കുന്നതെന്ന് യുഎസ് ദിനപത്രം വാഷിങ്‍ടൺ പോസ്റ്റ് 2019ൽ റിപ്പോർട്ട് ചെയ്‍തിരുന്നു.ജമ്മു കശ്‍മീരിൻറെ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നിയമനിർമ്മാണത്തിന് ശേഷം നരേന്ദ്ര മോദി സർക്കാർ കശ്‍മീരിൽ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.



ഇത് മാസങ്ങളോളം നീണ്ടു. 2020 ജനുവരിയിൽ സുപ്രീംകോടതി ഇത് വിമർശിച്ചിരുന്നു. ദീർഘകാലത്തേക്ക് ഇൻറർനെറ്റ് റദ്ദാക്കാൻ സർക്കാരിന് കഴിയില്ലെന്നായിരുന്നു വിമർശനം.2005ൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തിൽ ഒരു സമ്മേളന വേദിയിൽ ഭീകരവാദികൾ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെയാണ് -- വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്നതിനിടയിലാണ് റിപബ്ലിക് ദിനം ആഘോഷിക്കുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അതിഥികളുടെ എണ്ണം ഉൾപ്പെടെ വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും ആഘോഷങ്ങൾക്ക് മാറ്റ് കുറയില്ല.



 കേരളത്തിൻ്റേത് ഉൾപ്പെടെയുള്ള നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ റിപബ്ലിക് ദിനറാലിയുടെ പ്രത്യേകതകൾ.ഡൽഹി സഞ്ജയ് ഗാന്ധി ട്രാൻസ്‍പോർട്ട് നഗറിൽ കർഷക റാലിയിൽ അക്രമം ഉണ്ടായി. അതേസമയം കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് രാജ്യം റിപബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. റിപബ്ലിക് ദിന റാലിയ്ക്ക് തൊട്ടു പിന്നാലെയാണ് രാജ്യചരിത്രത്തിൽ ഏറ്റവും വലിയ ട്രാക്ടർ റാലി ഡൽഹിയിൽ നടക്കുന്നത്. വിശിഷ്ടാതിഥികളടക്കം പങ്കെടുക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തൊട്ടു പിന്നാലെയായിരിക്കും രണ്ട് ലക്ഷത്തോളം ട്രാക്ടറുകൾ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധവുമായി ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിച്ച് റാലി നടത്തുക. ഈ സാഹചര്യത്തിൽ കർശന സുരക്ഷയിലാണ് തലസ്ഥാന നഗരം.
  

మరింత సమాచారం తెలుసుకోండి: