അന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലല്ലോ; കട്ടൻ ചായ കാലിൽവച്ച് നടൻ മമ്മൂട്ടി! എത്ര തിരക്കിലാണെങ്കിലും കുടുംബ കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കാറുണ്ട് അദ്ദേഹം. നമ്മളെയും കാത്തിരിക്കുന്നവരാണ് വീട്ടുകാർ, സമയമുള്ളപ്പോൾ അവരെയും കൂട്ടി യാത്ര പോവാനാണ് എനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവതാരങ്ങളിൽ പലരും ഈ നിലപാട് പിന്തുടരുന്നവരുമാണ്. പ്രഖ്യാപനം മുതൽ അദ്ദേഹത്തിന്റെ സിനിമകൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽമീഡിയയിലൂടെയായി സിനിമാവിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ബസൂക്കയായിരുന്നു ഒടുവിലായി റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഐശ്വര്യ മേനോൻ പങ്കുവെച്ചത്. കട്ടൻ ചായ, വൈബ് അൺമാച്ച്ഡ്, ദി വൺ ആൻഡ് ഓൺലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.
നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ ചർച്ചയായി മാറിയത്.മമ്മൂട്ടിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളികൾക്ക്. സിനിമയിൽ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിത വിശേഷങ്ങളും ആരാധകർ തിരക്കാറുണ്ട്. നല്ലൊരു ഫാമിലി മാനാണ് അദ്ദേഹം എന്ന് സഹതാരങ്ങളെല്ലാം പറയാറുമുണ്ട്. കട്ടൻ ചായ കാലിൽ വെച്ച് ഫോണിൽ നോക്കിയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. മമ്മൂക്ക കാലിൽ ചായ ഗ്ലാസ് വെച്ച് ബാലൻസ് ചെയ്യുമെന്ന് ഐശ്വര്യ മേനോൻ നേരത്തെ പറഞ്ഞിരുന്നു. അന്നങ്ങനെ പറഞ്ഞത് അധികമാരും വിശ്വസിച്ചില്ലായിരുന്നു. ഇതേക്കുറിച്ചുള്ള ട്രോളുകൾ വൈറലായിരുന്നു. അന്ന് പറഞ്ഞത് ശരിവെക്കുന്ന ചിത്രങ്ങളായിരുന്നു പുതിയതായി പങ്കുവെച്ചത്.കാലിൽമേൽ കാൽ കയറ്റി വെച്ച് ഫോണിൽ നോക്കിയിരിക്കുകയാണ് മമ്മൂട്ടി.
കാൽക്കുഴയുടെ അടുത്തായാണ് ചായ ഗ്ലാസ് വെച്ചിട്ടുള്ളത്. ഇക്ക ഇത് നേരത്തെ ചെയ്തിട്ടുള്ളതാണ്, അതും ഡ്യൂപ്പ് ഇല്ലാതെ. ഇതൊക്കെ പണ്ടേ വിട്ടതാണ് തുടങ്ങിയ കമന്റുകളും ചിത്രങ്ങളുടെ താഴെയുണ്ട്. തെളിവായി പഴയ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ചെരിപ്പിന് മേലെയാണോ ചായ വെച്ചത്, അത് ശരിയായില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. കാലിലെന്താണ് ചങ്ങലയാണോ ഉള്ളതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.
പുത്തൻ ചിത്രങ്ങളും ഇതിനകം തന്നെ ട്രെൻഡിംഗിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.ഇക്ക സുഖമായിരിക്കുന്നോ, ഇക്ക ഓക്കെയല്ലേ എന്നായിരുന്നു ഇബ്രാഹിം കുട്ടിയോട് ആരാധകർ ചോദിച്ചത്. പുത്തൻ വീഡിയോ പങ്കുവെച്ചപ്പോഴായിരുന്നു ഇക്കയെക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നത്. ഇച്ചാക്ക സുഖമായിരിക്കുന്നു, ഓക്കെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ശേഷമായിരുന്നു ചിത്രങ്ങളും വൈറലായി മാറിയത്.
Find out more: