ശാകുന്തളം' ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായി ആകാംക്ഷയോടെ ആരാധകർ! 'അഭിഞ്ജാനശാകുന്തളം' എന്ന ക്ലാസിക് കൃതിയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഈ കൃതിയുടെ ഒട്ടനവധി ആവിഷ്‌ക്കാരങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകൻ കണ്ടുംകഴിഞ്ഞു. നാടകമായും സിനിമയായുമെല്ലാം പരിചിതമാണ് ഈ പ്രണയകാവ്യവും ഇതിലെ കഥാപാത്രങ്ങളും. ഇതിന്റെ പുനഃരാവിഷ്‌കാരം എന്ന നിലയിലാണ് പ്രേക്ഷകർ 'ശാകുന്തള'ത്തിനായി കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരം സമാന്ത റൂത്ത്പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശാകുന്തള'ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.
സമാന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖര അണിയിച്ചൊരുക്കുന്ന തെലുങ്ക് ചിത്രത്തിൽ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സൂഫി, ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്. കേട്ട് പഴകിയ മിത്തുകളിൽ നിന്ന് വ്യത്യസ്ഥമായി ശകുന്തളയുടെ കണ്ണിലൂടെയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 21 തിങ്കളാഴ്ച 9.30-ന് പോസ്റ്റർ റിലീസ് ചെയ്യുമെന്ന് പ്രിയതാരം തന്നെയാണ് ആരാധകരെ അറിയിച്ചത്. 'രുദ്രമാദേവി'ക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദിൽ രാജുവും ചേർന്ന് ഗുണ ടീംവർക്ക്‌സ് ആന്റ് ദിൽ രാജു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.
നാളെ പുറത്തിറങ്ങാനിരിക്കുന്ന 'ശാകുന്തള'ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ശാകുന്തളം, കാവ്യനായകി എന്നാണ് ഗുണശേഖർ ചിത്രത്തെ കുറിച്ച് പറയുന്നത്. ഇതുവരെയുള്ള ശാകുന്തളം കഥകളിൽ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ചിത്രം തയ്യാറാക്കുന്നത്. 'ബാഹുബലി'യിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത റാണ ദഗ്ഗുബട്ടിയെ നായകനാക്കി 'ഹിരണ്യകശ്യപു' എന്നൊരു ചിത്രവും ഗുണശേഖർ പ്രഖ്യാപിട്ടിട്ടുണ്ട്. 'രുദ്രമാദേവി'ക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദിൽ രാജുവും ചേർന്ന് ഗുണ ടീംവർക്ക്‌സ് ആന്റ് ദിൽ രാജു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. നാളെ പുറത്തിറങ്ങാനിരിക്കുന്ന 'ശാകുന്തള'ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ശാകുന്തളം, കാവ്യനായകി എന്നാണ് ഗുണശേഖർ ചിത്രത്തെ കുറിച്ച് പറയുന്നത്. ഇതുവരെയുള്ള ശാകുന്തളം കഥകളിൽ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ചിത്രം തയ്യാറാക്കുന്നത്. 'ബാഹുബലി'യിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത റാണ ദഗ്ഗുബട്ടിയെ നായകനാക്കി 'ഹിരണ്യകശ്യപു' എന്നൊരു ചിത്രവും ഗുണശേഖർ പ്രഖ്യാപിട്ടിട്ടുണ്ട്.
എന്നാൽ ഈ സിനിമ പിന്നീട് പൂർത്തിയാകെതെ പോയി.ചിത്രത്തിൽ മോഹൻ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലൻ, അനന്യ നാഗെല്ല, മധുബാല, കബീർ ബേഡി, അല്ലു അർജുന്റെ മകൾ അല്ലു അർഹ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ശാകുന്തളത്തിൽ വേഷമിടുന്ന ഒട്ടുമിക്ക മിക്കതാരങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
Find out more: