ഈ സിനിമ എനിക്ക് വളരെ സ്പെഷ്യലാണ്; പോർ തൊഴിലിനേക്കുറിച്ച് അശോക് സെൽവനു പറയാനുള്ളത് ഇത്! മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അശോക് അഭിനയിച്ചിരുന്നു. ഈ മാസം പുറത്തിറങ്ങിയ പോർ തൊഴിൽ ആയിരുന്നു അശോകിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിത അശോക് സിനിമയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് അശോക് സെൽവൻ. സൂദ് കാവും, ഓ മൈ കടുവുളെ തുടങ്ങിയ സിനിമകളാണ് അശോക് സെൽവന് കേരളത്തിലും ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങൾ. എനിക്ക്  മലയാളം വളരെ ഇഷ്ടമാണ്. മലയാളം പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.




   സിനിമ മക്കൾ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. അതൊരു കൊമേഷ്യൽ സക്സസ് ആയതു കൊണ്ട് മാത്രമല്ല. നല്ലൊരു സിനിമ പ്രേക്ഷകർക്ക് കൊടുക്കാൻ കഴിഞ്ഞു. വിഘ്നേഷിനോട് നന്ദി പറയുന്നു. നമ്മൾ ആദ്യം ഷോർട്ട് ഫിലിമിനെടുത്ത അതേ എഫേർട്ട് തന്നെയാണ് ഈ സിനിമയ്ക്കായും എടുത്തത്. തമിഴ് ഇൻഡസ്ട്രിയും മലയാളം ഇൻഡസ്ട്രിയും കൂടിച്ചേർന്നാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഈ സിനിമ കാണിച്ചു തന്നു. മലയാളത്തിൽ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു സീരിയൽ കില്ലറിനെ പിടിക്കാനെത്തുന്ന ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റേയും അദ്ദേഹത്തിന്റെ ട്രെയിനിയുടേയും കഥയാണ് ചിത്രം പറയുന്നത്. സസ്പെൻസ് തന്നെയാണ് പോർ തോഴിലിന്റെ ഏറ്റവും വലിയ സവിശേഷതയും. ശരത്കുമാർ, നിഖില വിമൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.





   2013 ൽ സൂദു കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സെൽവൻ സിനിമയിലെത്തുന്നത്. സിനിമകൾ വളരെ സെലക്ടീവായി മാത്രം തെരഞ്ഞെടുക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് അശോക് സെൽവൻ. കൊമേഷ്യൽ സക്സസ് എന്നതിനപ്പുറം നല്ല കാമ്പുള്ള സിനിമകളാണ് അശോക് അഭിനയിച്ചത്. സിനിമ മേഖലയിൽ പത്ത് വർഷം പൂർത്തിയാക്കിയിരുന്നു അശോക്. തന്റെ റോളുകൾ സ്വീകരിച്ചതിന് പ്രേക്ഷകരോട് താരം നന്ദിയും പറഞ്ഞിരുന്നു. ഓ മൈ കടുവളെ എന്ന എന്റെ സിനിമയ്ക്ക് കേരളത്തിൽ നല്ല സ്വീകാര്യത കിട്ടിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് കേരളത്തിൽ നിന്നുള്ളവരുടെ നിറയെ മെസേജുകൾ വന്നിരുന്നു. ഈ സിനിമ എനിയ്ക്ക് വളരെയധികം സ്പെഷ്യലാണ്- അശോക് പറഞ്ഞു. ത്രില്ലർ ചിത്രമായാണ് പോർ തൊഴിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നവാഗതനായ വിഘ്നേഷ് രാജയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പൊന്നുമില്ലാതെയാണ് പോർ തൊഴിൽ എത്തിയത്. ചിത്രം മികച്ച പ്രേക്ഷകപ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.

Find out more: