പൂർണിമ  ഇന്ദ്രജിത്താണ് ഇത്തവണത്തെ മികച്ച സംരഭകയ്ക്കുള്ള അവാർഡ് വാങ്ങിയ വനിത.എന്നാൽ ഈ സന്തോഷം  തന്റെ അമ്മയോടൊപ്പം എന്ന പോലെ അമ്മയിഅമ്മ മല്ലികയോടൊപ്പമാണ് പോറാണിമാ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. നിരവധി കമെന്റുകളാണ് ഈ ചിത്രത്തിന് താഴെയായി അണിനിരന്നതും.

 

 

   പൂർണിമയാണ് ഇപ്പോൾ അമ്മ മല്ലികയുമായുള്ള പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂർണിമ സ്വന്തം മകളെ പോലെയാണ് എന്ന് മല്ലിക നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ ആരാധകരെല്ലാം കമൻ്റുകളുമായി എത്തിയിട്ടുമുണ്ട്.

 

 

   ചിത്രത്തിൽ രണ്ട് പേരും ഒരേ വസ്ത്രമാണല്ലോ ധരിച്ചിരിക്കുന്നതെന്നും അമ്മയും മകളും അതിസുന്ദരിയായിരിക്കുന്നെന്നും രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ആശംസിക്കുകയായിരിക്കുകയാണ് ആരാധകർ.മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരും ഫോളോവേഴ്സുമുള്ള താരങ്ങൾ തന്നെയാണ്.

 

 

   തൻ്റെ മക്കളുടെ പുത്തൻ നേട്ടങ്ങളിൽ അതീവ സന്തുഷ്ടയാണെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു. മല്ലികയും മരുമകളും നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമയുമായുള്ള പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഇപ്പോൾമലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരൻ്റേത്. മക്കളായ പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും കുടുംബങ്ങളുടെയൊക്കെ വിശേഷങ്ങൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്.

 

   അതിനിടെയാണ് ഒരു ആരാധകൻ തൻ്റെ വേറിട്ട കമൻ്റുമായി എത്തിയിരിക്കുന്നത്. മല്ലികാമ്മയ്ക്കായി ഒരു അടിപൊളി ലുക്ക് ഡിസൈൻ ചെയ്യൂ എന്നാണ് പൂർണിമയോട് ആരാധകൻ്റെ ആവശ്യം.അടുത്തിടെയായി മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മല്ലിക പങ്കുവെച്ചും കമൻ്റടിച്ചുമൊക്കെ സൈബറിടത്തിൽ വലിയ രീതിയിൽ സജീവവുമാണ്.

 

 

   മൂത്ത മകനും നടനുമായ ഇന്ദ്രജിത്തിൻ്റെ ഭാര്യയും അവതാരകയും നടിയും അതിലേറെ തൻ്റെ മൂത്ത മരുമകളുമായ പൂർണിമ ഇന്ദ്രജിത്ത് കരസ്ഥമാക്കിയ സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരനേട്ടത്തിന്റെ വാർത്തയും മല്ലിക ഹൃദയം കൊണ്ട് ഏറ്റെടുത്തിരുന്നു.

 

 

   സംസ്ഥാനത്തെ മികച്ച വനിത സംരംഭകയ്ക്കുള്ള പുരസ്കാരം പൂർണിമയെ തേടി ഇത്തവണ എത്തിയിരുന്നു. മല്ലിക സുകുമാരൻ ഈ സന്തോഷ വാർത്തയും പങ്കുവെച്ചിരുന്നു.

మరింత సమాచారం తెలుసుకోండి: