റേഡിയേഷനും കീമോയുമായി അസുഖത്തെ അതിജീവിച്ചു; 16 കിലോ കുറഞ്ഞു, നടന്ന മണിയൻപിള്ള രാജു! സിനിമയുടെ പ്രമോഷനിലും, വിജയാഘോഷ വേളയിലുമെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. ശരീരഭാരം കുറഞ്ഞ് വേറെ ലുക്കിലാണല്ലോ, ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ചോദ്യങ്ങൾ. സിനിമ സൂപ്പർഹിറ്റാവുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ഇനിയും കുറച്ച് സിനിമകൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടരും എന്ന ചിത്രത്തിലൂടെയായി വീണ്ടും മോഹൻലാലിനൊപ്പം അഭിനയിച്ചിരിക്കുകയാണ് മണിയൻപിള്ള രാജു.  അസുഖത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തുടരും എന്ന ചിത്രം കഴിഞ്ഞ് അടുത്ത സിനിമ ചെയ്യാൻ പോവുന്നതിനിടയിലായിരുന്നു ചെവി വേദന വന്നത്. എംആർ ഐ എടുത്ത് നോക്കിയപ്പോൾ ചെറിയൊരു ഗ്രോത്ത് കാണിച്ചിരുന്നു.



തൊണ്ടയുടെ അങ്ങേയറ്റത്തായിരുന്നു. റേഡിയേഷനും കീമോയും ഒക്കെയായി ചികിത്സ കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നും ഇല്ല. 16 കിലോ വെയ്റ്റ് കുറഞ്ഞു. വിറ്റമിനൊക്കെ കഴിച്ചുണ്ടാക്കിയ തടിയാണ് പോയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മണിയൻപിള്ള രാജു അരങ്ങേറിയത്. മണിയൻപിള്ള അഥവാ മണിയൻപിള്ളയിലൂടെയായിരുന്നു സുധീർ കുമാർ മണിയൻപിള്ള ആയത്. കോളേജ് കാലത്ത് തന്നെ അഭിനയമായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ സംഘത്തിനൊപ്പമായി സിനിമ സ്വപ്‌നം കണ്ടവരിലൊരാളായിരുന്നു അദ്ദേഹം.





അദ്ദേഹത്തിന് അസുഖമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെ ഫോട്ടോയും വൈറലായിരുന്നു. അദ്ദേഹത്തിന് ശബ്ദം നഷ്ടമായെന്നായിരുന്നു പ്രചാരണം. ശരീരഭാരം കുറഞ്ഞതിനെക്കുറിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അച്ഛൻ ഓക്കെയാണ്, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിരഞ്ജ് വ്യക്തമാക്കിയതോടെയായിരുന്നു ചർച്ചകൾ അവസാനിച്ചത്. സോഷ്യല് മീഡിയയിലൂടെയായി ഈ വീഡിയോ വൈറലായിരുന്നു. നാളുകള്ക്ക് ശേഷമാണ് അദ്ദേഹത്തെ ഒരു പൊതുവേദിയില് കണ്ടത്. അസുഖത്തെക്കുറിച്ചും , ചികിത്സയെക്കുറിച്ചും നേരിട്ട് സംസാരിക്കുകയായിരുന്നു. ഞാൻ സിനിമയിലെത്തിയിട്ട് 50 വർഷം പിന്നിടുകയാണ്. 




കഴിഞ്ഞ ഏപ്രിലിലാണ് എനിക്ക് 70 തികഞ്ഞത്. കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. എംആർ ഐ എടുത്ത് നോക്കിയപ്പോൾ ചെറിയൊരു ഗ്രോത്ത് കാണിച്ചിരുന്നു. തൊണ്ടയുടെ അങ്ങേയറ്റത്തായിരുന്നു. റേഡിയേഷനും കീമോയും ഒക്കെയായി ചികിത്സ കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നും ഇല്ല. 16 കിലോ വെയ്റ്റ് കുറഞ്ഞു. വിറ്റമിനൊക്കെ കഴിച്ചുണ്ടാക്കിയ തടിയാണ് പോയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Find out more: