ഇതുവരെ 4,77,38,491 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്.പുതിയ മാർഗനിർദേശ പ്രാകരം കൊവിഡ് പരിശോധന നടത്താൻ ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും പരിശോധനയ്ക്ക് വിധേയരാകാൻ കഴിയും. രാജ്യത്ത് നിലവിൽ കൊവിഡ് പരിശോധനയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 8,46.395 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 31,07,223 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 8,46.395 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 31,07,223 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1089 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 69,561 ആയി ഉയർന്നിരിക്കുകയാണ്.ലളിതമായ രീതിയിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനായാണ് 'ഓൺ- ഡിമാൻഡ്' പരിശോധനാ രീതിയും നടപ്പിലാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,432 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40,23,179 ആയി ഉയർന്നിരിക്കുകയാണ്.
അതേസമയം കോവിഡ് ബാധയോടനുബന്ധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 86,000ത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടിരിക്കുകയാണ്. പ്രതിദിന മരണസംഖ്യയും മാറ്റമില്ലാതെ തുടരുകയാണ്. ആയിരത്തിലധികം കൊവിഡ് മരങ്ങളാണ് കഴിഞ്ഞദിവസം രാജ്യത്തുണ്ടായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
click and follow Indiaherald WhatsApp channel