പ്രിയദർശിനി രാംദാസ് ആയി ലേഡീസൂപ്പർ സ്റ്റാർ നയൻതാര! രണ്ടാം പതിപ്പായ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലൂസിഫർ ആരാധകരും പ്രേക്ഷകരും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. മോഹൻ രാജയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവിയാണ് എത്തുന്നത്. ഗോഡ്ഫാദറിലെ നയൻതാരയുടെ ലുക്കാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയൻതാരയെത്തുന്നത്. 






   രണ്ടാം പതിപ്പായ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലൂസിഫർ ആരാധകരും പ്രേക്ഷകരും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. മോഹൻ രാജയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവിയാണ് എത്തുന്നത്. ഗോഡ്ഫാദറിലെ നയൻതാരയുടെ ലുക്കാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയൻതാരയെത്തുന്നത്. നയൻതാരയ്ക്കൊപ്പമുള്ള പ്രധാന ഷെഡ്യൂൾ പൂർത്തിയായി എന്നാണ് മോഹൻരാജ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 





   നയൻതാരയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി തെലുങ്കിൽ ചിത്രത്തിന് നിരവധി മാറ്റങ്ങളുണ്ടായിരിക്കുമെന്ന് മോഹൻരാജ നേരത്തേ വ്യക്തമാക്കിയിരുന്നു.
 മോഹൻരാജ ഒരുക്കുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് കൊനിഡെല പ്രൊഡക്ഷൻസും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിരഞ്ജീവിക്കും നയൻതരയ്ക്കും പുറമേ സത്യദേവ് കഞ്ചരണ, ഗംഗാവ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.തനിഒരുവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിലും മോഹൻരാജയും നയൻതാരയും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി തെലുങ്കിൽ ചിത്രത്തിന് നിരവധി മാറ്റങ്ങളുണ്ടായിരിക്കുമെന്ന് മോഹൻരാജ നേരത്തേ വ്യക്തമാക്കിയിരുന്നു.
 മോഹൻരാജ ഒരുക്കുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് കൊനിഡെല പ്രൊഡക്ഷൻസും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിരഞ്ജീവിക്കും നയൻതാരയ്ക്കും പുറമേ സത്യദേവ് കഞ്ചരണ, ഗംഗാവ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.





  റൊമാന്റിക് കോമഡി ചിത്രമായ കാത്തുവക്കുള രണ്ട് കാതൽ ആണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വിജയ് സേതുപതി, സമാന്ത എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്. ആചാര്യ ആണ് ചിര‍ഞ്ജീവിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. എസ്.തമനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

Find out more: