എൻ്റെ സാരഥി മരണപ്പെട്ടു; മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു! ഏറ്റുമാനൂരിലെ പട്ടിത്താനം ബൈപ്പാസിലാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ അതിയായ ദുഖമുണ്ടെന്നു മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ജോബി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽനിന്നു സാധനങ്ങൾ എടുക്കാൻ പോകുംവഴിയാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്കു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും മരണം സംഭവിച്ചു. രാഹുലിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്.
തൻ്റെ പേഴ്സണൽ സ്റ്റാഫും യാത്രകളിൽ സഹായിയും സാരഥിയായുമായിരുന്നു ഊർജ്ജസ്വലനായ രാഹുൽ ജോബി. ഏറ്റുമാനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രാഹുൽ മരണപ്പെട്ടു എന്ന വാർത്ത പൂർണമായും ഉൾക്കൊള്ളാൻ തനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്പോളുള്ള മിതത്വവും ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു.രാഹുലിൻ്റെ മരണവാർത്ത ഉൾക്കൊള്ളാനായിട്ടില്ലെന്നു മാണി സി കാപ്പൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പൊതുപ്രവർത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പമുള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ തന്നെ തേടിയെത്തുന്ന ജനങ്ങളെ തന്നോട് അടുപ്പിച്ചിരുന്ന പ്രിയപ്പെട്ട സഹായിയാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്.
തകർന്ന മനസുമായി ഇരിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോട് പറയുവാൻ അർത്ഥവത്തായ ആശ്വാസവാക്കുകൾ ഇല്ലെന്നറിയാം. പ്രിയ രാഹുലിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും എംഎൽഎ കുറിച്ചു. അതേസമയം കണ്ണൂർ വിമാനത്താവളത്തിൻ്റെ ഓഹരി വഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ പാലാ എംഎൽഎ മാണി സി കാപ്പനെതിരായ വഞ്ചന കേസ് വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദേശം. നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നാണ് നിർദേശം.
ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതിക്ക് നിർദേശം നൽകിയത്.കണ്ണൂർ വിമാനത്താവളത്തിൻ്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാണി സി കാപ്പൻ 3.25 കോടി തട്ടിയെടുത്തെന്നാണ് മുംബൈ മലയാളിയും വ്യവസായി ദിനേശ് മേനോൻ ആണ് മാണി സി കാപ്പനെതിരെ പരാതി നൽകിയത്. പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റർ ചെയ്യുകയും വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു.
Find out more: