ഒരു ദിവസം പല്ലു തേച്ചില്ലെങ്കിലോ?  ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ നമ്മൾ സ്വയം ചെയ്ത് ശീലിയ്ക്കുന്ന ഒന്നാണ് പല്ലുകൾ വൃത്തിയാക്കുന്നത്. അത്രയും പ്രധാനമായതിനാൽ തന്നെ ഓരോ ദിവസവും ആരംഭിയ്ക്കുന്നത് തന്നെ ബ്രഷ് ചെയ്തുകൊണ്ടാണ്. രാത്രി കിടക്കുന്നതിനു മുൻപും പല്ലുകൾ വൃത്തിയാക്കണം. എന്തെങ്കിലും കാരണത്താൽ ഈ ശീലം ഒഴിവാക്കുന്നത് നിങ്ങളിൽ അനേകം ഗൗരവകരമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.  വളരെ വേഗത്തിലാണ് വായിൽ ബാക്ടീരിയകൾ പെരുകുക. കൃത്യമായി പറഞ്ഞാൽ 300 ഓളം വ്യത്യസ്ത തരം ബാക്ടീരിയകൾ മനുഷ്യൻറെ വായിൽ ഉണ്ട് എന്നാണ് കണക്ക്. ചിക്കാഗോ കോളേജ് ഓഫ് ഡെൻറിസ്ട്രിയിലെ ഗവേഷകർ നടത്തിയ പഠനങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ആരോഗ്യകരമായ പല്ലുകൾക്കും മോണകൾക്കും വേണ്ടി മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശുചിത്വം പ്രധാനമാണ്.



നിങ്ങളുടെ വായ ബാക്ടീരിയകളുടെ ഒരു കേന്ദ്രം തന്നെയാണ് എന്നകാര്യം നിങ്ങൾക്ക് അറിയാമോ?ധാരാളം ബാക്ടീരിയകൾ ഉണ്ട്, കൂടുതലും നിരുപദ്രവകാരികളാണ്. ദിവസേനയുള്ള ബ്രഷിംഗ് ബാക്ടീരിയകളെ ഒപ്റ്റിമൽ തലത്തിലെ അളവിൽ നിലനിർത്തി പോരുന്നു. ദിവസേന ബാക്ടീരിയകൾ പെറ്റു പെരുകുന്നത് ബ്രഷിങ്ങിലൂടെ തടയാനും സാധിക്കും. അതേ സമയം, ബ്രഷിംഗ് മുടക്കിയാൽ അത് ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വർധിക്കാൻ കാരണമാവുകയും ചെയ്യും. അതുമൂലം പല്ലുകൾ നശിക്കുകയും മോണരോഗങ്ങൾ അടക്കം ഉണ്ടാവുകയും ചെയ്യും. ശരീരത്തിലെ ദഹന പ്രക്രിയ, ശ്വാസകോശ പ്രവർത്തനം എന്നിവയുമായെല്ലാം ബ്രഷിങ്ങിന് നേരിട്ട് ബന്ധമുണ്ട്. അനാരോഗ്യകരമായി ഇരിക്കുന്ന ഒരാളുടെ വായിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നത് ഹൃദയ സംബന്ധമായും വയറുമായും ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വായ്നാറ്റം അടക്കം മാറ്റാനുള്ള നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ നിലവിലുണ്ടല്ലോ.



ഇങ്ങനെ പല്ല് തേക്കാതിരിക്കുേമ്പാൾ 48 മണിക്കുർ കൊണ്ട് നിങ്ങളുടെ പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടും. ഇത് പിന്നീട് കൂടുതൽ അപകടകാരിയായ ടാർട്ടർ എന്ന ഹാർഡ് ഡെപ്പോസിറ്റുകളായും മാറുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ലിെൻറ ഉപരിതലത്തിൽ ടാർട്ടർ അടിഞ്ഞു കൂടിക്കഴിഞ്ഞാൽ പിന്നീട് ഇത് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായിത്തീരും. അതിെൻറ ഫലമായി നിങ്ങളുടെ പല്ലിെൻറയും മോണയുടെയും ആരോഗ്യം നശിപ്പിച്ച് പല രോഗങ്ങളും ഉണ്ടാക്കും. ഇവ പല്ലിെൻറ ഘടന ദുർബലപ്പെടുത്തും. ഇതു വഴി വായയ്ക്ക് ദുർഗന്ധം ഉണ്ടാകും. ശരിയായ രീതിയിലും ശരിയായ സമയത്തും (രാവിലെയും രാത്രിയും) ബ്രഷ് ചെയ്യുന്നത് ഒരുപോലെ പ്രധാനമാണ്.


അപര്യാപ്തവും അപൂർണവുമായ രീതിയിൽ ബ്രഷ് ചെയ്യുന്നത് ഒട്ടും ബ്രഷ് ചെയ്യാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യവും ഓർമ്മ വേണം. ആദ്യം ഇതെക്കുറിച്ച് ശരിയായി പഠിക്കുകയും തുടർന്ന് ദിവസേന രണ്ടു തവണ പല്ല് തേക്കാൻ സമയം കണ്ടെത്തുകയും വേണം എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.പല്ല് തേക്കുന്നതിന് പുറമെ, ഭക്ഷണത്തിനു ശേഷം വായിൽ വെള്ളം വെച്ച് നന്നായി വാ വൃത്തിയായി കഴുകുന്നതും ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും നല്ല വായ്ക്ക് ശുചിത്വം ഉണ്ടാക്കാൻ സഹായിക്കും. വായ ശുചിത്വമില്ലാതെയും അനാരോഗ്യകരമായും ഇരിക്കുന്നത് വഴി ശരീരത്തിൽ ഇൻഫ്ലമേഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.



ഇത് ഒരു നല്ല അടയാളമല്ലെന്ന് കറൻറ് ന്യൂറോളജി, ന്യൂറോ സയൻസ് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ അവലോകനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. മസ്തിഷ്ക വീക്കം പോലുള്ള അസുഖങ്ങൾ ഇതുമൂലം ഉണ്ടാവുകയും ഇത് മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അത് ഡിമെൻഷ്യയിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.നിങ്ങളുടെ വായിൽ 300ൽ അധികം തരം നല്ലതും ചീത്തയുമായ ബാക്ടീരിയകൾ നിറയുന്നുണ്ട്. ഇതുമൂലം പല കുടൽ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. കാരണം നിങ്ങളുടെ കുടലിൻറെ ആരോഗ്യം ഇല്ലാതാക്കാൻ ഒരു ബാക്ടീരിയ മാത്രം മതി. അതിനാൽ, മൂന്നുതവണ ഇല്ലെങ്കിൽ ദിവസത്തിൽ രണ്ടു തവണയെങ്കിലും പല്ല് തേക്കുന്നത് നിർബന്ധമാക്കണം. 

మరింత సమాచారం తెలుసుకోండి: