
നിങ്ങളുടെ നെഞ്ചിലും മൂക്കിനടുത്തും കുറച്ച് ഗ്രാമ്പൂ എണ്ണ പുരട്ടുക മാത്രമാണ് ഇതിനായി നിങ്ങൾ ചെയ്യേണ്ടത്. അതിലൂടെ നിങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതാണ്. ചർമ്മത്തിൽ എണ്ണ പുരട്ടുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഗ്രാമ്പൂ ചേർത്ത് ചായ പോലെ കുടിക്കാം. നിങ്ങൾക്ക് തൊണ്ടവേദനയുണ്ടെങ്കിൽ, ഒരു ചെറിയ ഗ്രാമ്പൂ എടുത്ത് വെറുതെ ചവയ്ക്കുക. ഇത് നിങ്ങൾക്ക് ഉടനടി ആശ്വാസം പകരുന്നതാണ്.ബ്രോങ്കൈറ്റിസ്, ചുമ, ജലദോഷം, ആസ്ത്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ എണ്ണ ഉത്തമ പരിഹാരമാണ്. ഗ്രാമ്പൂ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും. ഗ്രാമ്പൂവിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും ചെയ്യുന്നു.ക്യാൻസർ മുഴകളെ തടയുവാനും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുവാനും ഗ്രാമ്പൂ നിങ്ങളെ സഹായിക്കുന്നു.
ക്യാൻസറിനെ തടയാൻ സഹായിക്കുവാൻ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് യൂജെനോൾ. ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, വീക്കം തടയുവാനും ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളെ സഹായിക്കുന്നതാണ്.രക്തചംക്രമണം നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും ശരീര താപനിലയെയും ബാധിക്കുന്നു. രാത്രിയിൽ ദഹനം കൃത്യമായി നടക്കാത്തതാണ് വയർ ചാടാനും തടി കൂടാനുള്ള പ്രധാന കാരണം. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്.അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്.
ശരീരത്തിലെ ടോക്‌സിനുകൾ നീക്കിയും ഇത് ഈ ഗുണം നൽകും.രാത്രിയിൽ അത്താഴ ശേഷം കഴിയ്ക്കുന്നത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ കൊഴുപ്പു നീക്കാൻ സഹായകമായ ഒന്നു തന്നെയാണ് ഗ്രാമ്പൂ.പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിൻ. ഇൻസുലിൻ സ്രവണം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി ഗ്രാമ്പൂ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ നിലയിൽ കൊണ്ടുപോകാം എന്നാണ് ഇതിനർത്ഥം.