ന്നോടൊപ്പം നിൽക്കുന്നതിനും പഠനത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനും നന്ദി; സുധിയുടെ മകൻ കിച്ചു! സുധി കൂടെയില്ലെന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല അദ്ദേഹത്തിന്റെ ഉറ്റവർക്ക്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളാണ് എന്നെ ജീവിപ്പിക്കുന്നതെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. അടുത്തിടെയായി രേണു വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഒപ്പം രേണുവിൻറെ ചില ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നാലെ ദാസേട്ടൻ കോഴിക്കോടിന്റെ ഒപ്പമുള്ള വീഡിയോസ് കൂടി വൈറലായതോടെ സോഷ്യൽ മീഡിയ അറ്റാക്കും അവർക്ക് നേരെ കൂടി. ഇതിനിടയിൽ ആണ് സുധിയുടെ മകൻ ഒരു അഭിമുഖം കൂടി നൽകിയത്.സ്റ്റാർ മാജിക്കും സ്‌റ്റേജ് ഷോകളും സിനിമകളുമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം. വടകരയിലെ പരിപാടി കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. അമ്മയുടെ ജീവിതമാണ്,അമ്മയുടെ ഇഷ്ടം നടക്കട്ടെ!മറ്റൊരു വിവാഹത്തിന് രേണു സുധി നിന്നാൽ അത് വിഷയം ആകില്ലെന്നും കിച്ചു പറയുകയുണ്ടായി.
എന്നാൽ അവതാരകയുടെ ചോദ്യങ്ങളും കിച്ചുവിന്റെ മറുപടിയും വൈറലായതോടെ കിച്ചു തന്നെ പ്രതികരണം നടത്തി. തന്റെ അമ്മ അഭിനയിക്കുന്നതിൽ വിഷയമില്ല എന്നാണ് കിച്ചു പറഞ്ഞത്. മാത്രമല്ല പോക്കറ്റ് മണിക്കും മറ്റുമായി ഇടക്ക് പൈസ തരുമെന്നും കിച്ചു പറഞ്ഞു.ഞാൻ ഒരു വര്ഷം കഴിയും മുൻപേ വേറെ വിവാഹം കഴിക്കും കിച്ചുവിനെ അടിച്ചിറക്കും എന്നൊക്കെ പറയുന്നത് ഞാനും കേട്ടിരുന്നു. എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. ഞാൻ വേറെ ഒരു വിവാഹം കഴിക്കില്ല. ഞാൻ മരിക്കുവോളം കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ചെയ്യാൻ ആണ് ഉറച്ച തീരുമാനം എടുത്തിരിക്കുന്നതും. കാരണം പലതുണ്ട്, അതൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. കുടുംബത്തിൽ ഉള്ള ഒരാളും എന്നെ വിവാഹത്തിന് നിര്ബന്ധിക്കാറില്ല. എന്റെ മക്കൾ ഞങ്ങളുടെ മക്കളായി വളരണം എന്നാണ് ആഗ്രഹം.
എന്നാണ് പലകുറി രേണു പറഞ്ഞതും എന്നാൽ പലപ്പോഴും ഇവർക്ക് എതിരെ സൈബർ അറ്റാക്ക് പതിവാണ്.കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. സ്റ്റേജിനു പിറകിൽ കുഞ്ഞിനെ ഉറക്കി കിടത്തി പ്രോഗ്രാം ചെയ്തിരുന്ന കഥയൊക്കെ സുധി പലതവണ പറഞ്ഞിരുന്നു.അതേസമയം സിനിമകളും ഷൂട്ടുകളും ഒക്കെകയായി രേണു തിരക്കിലാണ്. കിച്ചു കൊല്ലത്തും ഇളയമകൻ രേണുവിനും ഒപ്പമാണ് താമസം.നമസ്കാരം ഞാൻ നിങ്ങളുടെ കൊല്ലം സുധിയുടെ മകൻ കിച്ചു ആണ്. ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. എന്നോടൊപ്പം നിൽക്കുന്ന എല്ലാവർക്കും പഠനത്തിന്റെ കാര്യങ്ങൾ നോക്കുന്ന ഫ്ലവേർസിനും നന്ദി. തുടർന്നും നിങ്ങളുടെ എല്ലാവരുടേം പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്നു കരുതുന്നു ഒരുപാട് ഒരുപാട് നന്ദി. എന്നാണ് കിച്ചു പിന്നാലെ കുറിച്ചത്.
Find out more: