കൊവിഡ് 19 ബാധ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്ത നാലു പേരില്‍ വൃദ്ധയുടെ നില ഗുരുതരമാകുന്നതായി വിവരം. 

 

 

 

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 കാരിയുടെ നിലയാണ് ഇന്നലെ വഷളായത്.

 

 

 

 

 

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിദഗ്ദ്ധരുടെ സംഘം ആരംഭിച്ചിട്ടുള്ളതുമായാണ് പ്രാഥമിക നിഗമനം. 

 

 

 

 

കൂട്ടത്തിലുള്ള ഇവരുടെ ഭര്‍ത്താവായ 93 കാരന്‍ ഉള്‍പ്പെടെ മറ്റു മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിവരമുണ്ട്.

 

 

 

 

 

കോട്ടയത്ത് നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധദമ്പതികളും അവരുടെ മകനും മരുമകള്‍ക്കുമാണ് രോഗം കണ്ടെത്തിയത്.

 

 

 

ഇവരില്‍ ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് വൃദ്ധ. ഇന്ന് രാവിലെ ഇവരുടെ നില ഗുരുതരമാകുകയായിരുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വൈദ്യസഹായം തുടരുകയാണ്. ഇവര്‍ക്കൊപ്പം കൊച്ചുമകന്‍ നാലുവയസ്സുകാരന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു.

 

 

അതിന്റെ ഫലം ഇന്ന് വരും. അതിനിടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ പനിയ്ക്ക് ചികിത്സ തേടിയ തിരുവാതുക്കല്‍ ജംഗ്ഷനിലെ ഒരു ക്‌ളിനിക്കില്‍ ചികിത്സ തേടിയിരുന്നു.ഈ ക്‌ളിനിക്കും അടച്ചുപൂട്ടി. 

మరింత సమాచారం తెలుసుకోండి: