രാജ്യത്ത് നാലു പേരിൽ കൊവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി! അംഗോള, താൻസാനിയ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഓരോരുത്തർക്കും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ രണ്ടു പേർക്കുമാണ് ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ചത്. യുകെ വകഭേദത്തിൽ പെട്ട 187 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ നാലു പേർക്ക് കൊവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ജനുവരിയിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. ഫെബ്രുവരി ആദ്യ ആഴ്ചയിൽ കൊവിഡിന്റെ ബ്രസീൽ വകഭേദം ഒരാളിൽ കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.ആർടിപിസിആർ പരിശോധനാ ഫലമാണ് കരുതേണ്ടത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.അതേസമയം, കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.



  കേരളത്തിൽ നിന്നും എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലിക കമ്മീഷൻ എൻ മഞ്ജുനാഥ പ്രസാദ് വ്യക്തമാക്കി.കൊവിഡ് കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അവ അധികാരികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യാനുമാണ് മഞ്ജുനാഥ അഭ്യർത്ഥിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രികർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മഹാരാഷ്ട്ര സർക്കാർ നിർബന്ധമാക്കിയിരുന്നു. അതേസമയം കേരളത്തിൽ ഇന്ന് 4,937 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,07,01,894 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.



  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 331, പത്തനംതിട്ട 589, ആലപ്പുഴ 214, കോട്ടയം 699, ഇടുക്കി 113, എറണാകുളം 486, തൃശൂർ 494, പാലക്കാട് 185, മലപ്പുറം 570, കോഴിക്കോട് 866, വയനാട് 150, കണ്ണൂർ 267, കാസർഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 



  9,46,910 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 29 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 90 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂർ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂർ 143, വയനാട് 131, കാസർഗോഡ് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Find out more: