മലയാള സംഗീത ലോകത്തിന് ഏറെ പരിചിതനായ സംഗീത സംവിധായകനും ഗായകനുമാണ് ബിജിബാല്‍. അന്താരാഷ്ട്ര യോഗാദിനം, ലോക സംഗീതദിനം എന്നിവയില്‍ ഉപരി ബിജിബാലിനെ സംബന്ധിച്ചിടത്തോളം ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തോടൊപ്പം ചേരാന്‍ നൃത്തത്തെ പ്രാണനെപ്പോലെ സ്നേഹിച്ച ഒരു പെണ്‍കുട്ടി കടന്നുവന്ന ദിവസം.
അദ്ദേഹത്തിന്റെ ജീവിതസഖിയായി നര്‍ത്തകിയായ ശാന്തിയെ നെഞ്ചോട് ചേര്‍ത്തിട്ട് ഇന്നേക്ക് പതിനേഴ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രിയ പത്നിയുടെ ഓര്‍മ്മയില്‍ ബിജിബാല്‍ കുറിച്ച വരികള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.‘അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍മറവിയ്ക്കും മായ്ക്കുവാനാമോ.
.ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം..’ -ഭാര്യ ശാന്തിക്കൊപ്പമുള്ള ഒരു ഛായാചിത്രം പങ്കു വെച്ച് ബിജിബാല്‍ കുറിച്ചു.ഓര്‍മകള്‍ക്ക് മരണമില്ലെന്നും നീ തന്നെയാണ് ശക്തിയെന്നും തന്‍റെ കൈത്തണ്ടയില്‍ വരച്ചു ചേര്‍ത്ത ടാറ്റൂവിലും ബിജിബാല്‍ കുറിച്ചിരുന്നു.
വിട്ടു പിരിഞ്ഞു പോയ തന്‍റെ പ്രിയതമയുടെ ഓര്‍മ്മകളും വേര്‍പാടിന്‍റെ വേദനകളും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്ന ശാന്തി രണ്ടു വര്‍ഷം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
click and follow Indiaherald WhatsApp channel