എലിസബത്ത് അവനെ അടിക്കാൻ പോയി; ആ അമ്മയെ ഓർത്താണ് ക്ഷമിക്കുന്നത്! വീടിനുള്ളിൽ അപമര്യാദയായി 'അണ്ണൻ', പെരുമാറി എന്നാണ് അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ എല്ലാം ബാല പ്രതികരിച്ചത്. ശേഷം ബാലക്ക് എതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് വർക്കിയും രംഗത്ത് എത്തി. ഇപ്പോഴിതാ തന്റെ വീട്ടിൽ നടന്ന ചില സംഭവവികാസങ്ങളെ ക്കുറിച്ച് പ്രതികരിക്കുകയാണ് ബാല.  ബാലയും ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. എനിക്കും എന്റെ ഭാര്യക്കും ഒരു വലിയ പ്രശ്നം ഉണ്ടായി. സന്തോഷ് വർക്കി വീട്ടിൽ വരുമ്പോൾ ഒക്കെ ഡോർ അടച്ചിട്ട് റൂമിന്റെ ഉള്ളിൽ പോകുമായിരുന്നു എലിസബത്ത്. അതിനൊക്കെ വലിയ ഒരു ന്യായം ഉണ്ടായിരുന്നു. നമ്മുടെ വീട്ടിൽ വരുമ്പോൾ കോളിങ് ബെല്ലോ, ഫോണോ ഒന്നും അയാൾ ചെയ്യില്ല, എത്ര വട്ടം വീട്ടിൽ വന്നു ഒച്ചപ്പാട് ഉണ്ടാക്കി. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ വാച്മാനോട് ചോദിച്ചുനോക്കൂ.  ആറാട്ട് അണ്ണന്റെ അമ്മയെ സ്വന്തം അമ്മയെപോലെയാണ് താൻ കരുതുന്നത്, എന്നാൽ ആ സാധു അമ്മയെ മുന്നിര്ത്തിക്കൊണ്ടാണ് അയാൾ ആളുകളിൽ നിന്നും സിംപതി വാങ്ങുന്നത്. 




എന്റെ ഭാര്യയേയോ, കുടുംബത്തെയോ പബ്ലിക്കിന്റെ മുൻപിൽ കൊണ്ട് വരരുത്. അത് വെറും ചീപ്പായ പരിപാടിയാണ്. പറയണ്ട എന്ന് വച്ചതാണ്. പക്ഷേ പറയാതെ തരമില്ല. എന്റെ ഭാര്യയോട് ഞാൻ വഴക്കിട്ടാൽ അതെന്റെ പേഴ്സണൽ കാര്യമാണ്. അത് മറ്റാർക്കും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എലിസബത്തിന് അയാളോട് നല്ല ദേഷ്യമാണ്. എന്നിട്ടും പോട്ടെ ഓണത്തിന് വന്നതല്ലേ എന്നോർത്തിട്ട് ഞാൻ അവളെ ആശ്വസിപ്പിച്ചിട്ടാണ് ഓണ കോടിയൊക്കെ ഞങ്ങൾ അവന് കൊടുത്തത്. ഞങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഇപ്പോൾ പറയുന്നില്ല. എന്റെ റൂമിനുള്ളിൽ വരാൻ ആർക്കും അവകാശമില്ല. എന്റെ കുഞ്ഞിന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്യാം അവൻ ആ പ്രവൃത്തിയാണ് ചെയ്തത്- ബാല പറയുന്നു. ചെറിയ കാര്യങ്ങൾക്ക് കൂടുതൽ എനർജി വേസ്റ്റ് ചെയ്യാൻ പാടില്ല. ഞാൻ കാരണം അവനു ഫേമസ് ആകണം, അതുകൊണ്ട് എനിക്ക് അവനെക്കുറിച്ച് കൂടുതൽ പറയാനില്ല. 




"ബാച്ചിലർ ലൈഫാണ് സാർ സൂപ്പർ എന്നൊക്കെയാണ് അവൻ എന്നോട് പറയുന്നത്. എറണാകുളത്ത് ഒരു സ്ട്രീറ്റ് ഉണ്ട്. സൂപ്പർ മോഡൽസിനെയാണ് അവിടെ കൊണ്ട് വരുന്നത്. ഞാൻ അവിടെയാണ് പോകുന്നത്", എന്നൊക്കെയുമാണ് അവൻ പറഞ്ഞിട്ടുള്ളത്. അവന്റെ അമ്മയെ ഓർത്തു ഞാൻ ക്ഷമിക്കുകയാണ്- ബാല പറയുന്നു. ഇങ്ങനെ സംഭവിച്ചോ ഇല്ലയോ എന്ന് ചോദിക്ക്. സംഭവിച്ചിട്ടില്ല എന്ന് അവൻ പറഞ്ഞാൽ ദൈവം വന്ന് ശിക്ഷ കൊടുക്കും. ഞാൻ അക്കാര്യത്തില് അവനെ തെറി വിളിച്ചതാണ്. എന്റെ ഭാര്യ അവനെ അടിക്കാൻ പോയി. ഏതു സ്ത്രീ സമ്മതിക്കും.




 ദൈവവത്തിനുപോലും അങ്ങനെ ചെയ്യാൻ അവകാശം ഇല്ല. എന്റെ നായക്ക് പോലും അതിന്റെ ഉള്ളിൽ വരരുത് എന്ന ബോധം ഉണ്ട്. എനിക്ക് തുറന്ന് പറയാൻ പോലും മോശമായ പരിപാടി ആണ് അയാൾ ചെയ്തത്. ഒറ്റക്കാര്യം അവനോട് ചോദിക്ക് ബെഡ് റൂമിന്റെ ഉള്ളിൽ ഭാര്യയും ഭർത്താവും ഇരിക്കുമ്പോൾ സാമാന്യ ബോധം ഉള്ള ആരെങ്കിലും അത് തുറന്നിട്ട് റൂമിനുള്ളിൽ വരുമോ. അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ എന്താണ് വിളിക്കേണ്ടത്- എബിസി മീഡിയയോട് ബാല ചോദിക്കുന്നു.

Find out more: