പൊന്നിയിൻ സെൽവനിലെ താരറാണിമാരിൽ ഐഷുവും തൃഷയും! ഓരോ ഘടകത്തിലും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന ഘടകങ്ങൾ നിറച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മണിരത്‌നം എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളിൽ പോലും ഈ കൗതുകം നിറക്കാൻ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നു. പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്ന താരങ്ങളാണ് പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്ന പ്രധാന ഘടകം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് പൊന്നിയിൻ സെൽവനു വേണ്ടി അണിനിരക്കുക. ലോകസുന്ദരി മുതൽ ആരാധകർ നെഞ്ചിലേറ്റിയ താരങ്ങളിൽ ഏറെ ശ്രദ്ധേയം ഇതിലെ സ് കഥാപാത്രങ്ങളാണ്. റാണി കുന്തവി മുതൽ നന്ദിനിയും പൂങ്കുഴലിയും വാനതിയുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ത്‌ന്നെ പകരക്കാരില്ലാത്ത നായികമാരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.




തമിഴ് ചരിത്രത്തിന്റെ ഭാഗമായെത്തുന്ന പൊന്നിയിൻ സെൽവനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. സിനിമയുടെ ഡിസ്‌കഷനു വേണ്ടി മണിരത്‌നം വിളിക്കുന്നത് 2019-ൽ ആണ്. പൊന്നിയിൻ സെൽവൻ എന്ന ബുക്കിനെക്കുറിച്ച് ഇതിന് മുൻപ് തന്നെ കേട്ടിട്ടുണ്ട്. ഇതോടെ ഞാൻ ആ ബുക്ക് വായിക്കാൻ തുടങ്ങി. നമ്മുടെ ചരിത്രത്തേയും സംസ്‌ക്കാരത്തേയും കുറിച്ച് ഇത്ര ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന മറ്റൊരു എഴുത്തും ഇല്ലെന്ന് വേണം പറയാൻ. ബുക്ക് വായിക്കുമ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു പൂങ്കുഴലി. സിനിമയുമായി ബന്ധപ്പെട്ട ഓരോ ചർച്ചകൾക്ക് എത്തുമ്പോഴും എനിക്കറിയില്ലായിരുന്നു ആ കഥാപാത്രമാകാനാണ് ഞാൻ പോകുന്നതെന്ന്. അഭിനയ ജീവിതം തുടങ്ങുമ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണ് മണിരത്‌നത്തെപ്പോലുള്ള അതുല്യ പ്രതിഭയോടൊപ്പം വർക്ക് ചെയ്യണമെന്ന്. ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുകയാണ്.




പൂങ്കുഴലി എന്ന കഥാപാത്രം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരാളാണ്.  വളരെ ബോൾഡായി തീരുമാനങ്ങളെടുക്കുന്ന, അത് നടപ്പാക്കുന്ന ഒരാളാണ് പൂങ്കുഴലി. കഥാപാത്രത്തെക്കുറിച്ചുള്ള ഓരോ ചെറിയ ചെറിയ കാര്യങ്ങൾ പോലും സർ വളരെ മനോഹരമായി തന്നെ വിശദീകരിച്ച് തരും. ഈ ഒരു ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും എനിക്ക് ഏറെ സന്തോഷം തരുന്ന ഒന്നാണെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.വാനതി എന്ന കഥാപാത്രമായാണ് ശോഭിത ധൂലിപാല എന്ന ബോളീവുഡ് നായിക എത്തുന്നത്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം എന്നാണ് ശോഭിതയ്ക്കും പറയാനുള്ളത്. ശോഭിതയുടെ ആദ്യതമിഴ് സിനിമയാണ് പൊന്നിയിൻ സെൽവൻ. മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ശോഭിത ബോളീവുഡിനും പ്രിയങ്കരിയാണ്. തെന്നിന്ത്യൻ ഭാഷകളിൽ തന്നെ തെലുങ്കിലും മലയാളത്തിലും ഇതിന് മുൻപ് തന്നെ ശോഭിത തിളങ്ങിയിട്ടുണ്ട്.




ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ആ സ്വപ്‌നം ഇപ്പോൾ സാധ്യമായതിന്റെ സന്തോഷത്തിലാണ് ഞാൻ. സിനിമയിൽ ബുദ്ധിമുട്ട് തോന്നിയ ഒരു ഘടകം ഭാഷയാണ്. തമിഴ് സംസാരിക്കുമ്പോഴും സെന്തമിഴ് പറയുക എന്നത് കുറച്ച് ബുദ്ധിമുട്ട് തോന്നിയ കാര്യമാണ്. ഐശ്വര്യ റായിയോടൊപ്പമുള്ള അനുഭവവും വളരെ രസകരമായിരുന്നു. കുന്തവയും നന്ദിനിയും തമ്മിൽ ഒരുപാട് കോംബിനേഷൻ  സീനുകളുമുണ്ട്. സിനിമയിലേതിനേക്കാൽ കുറേക്കൂടി ആത്മബന്ധം ഇപ്പോൾ ഞങ്ങൾക്കിടയിലുണ്ടെന്നും പറയുകയാണ് തൃഷ. ചിത്രത്തിൽ പൊന്നിയൻ സെൽവനെപ്പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രമാണ് തൃഷ ചെയ്യുന്ന കുന്തവിയുടേത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ നായിക എന്ന ടൈറ്റിൽ കൂടുതൽ യോജിക്കുന്നതും തൃഷയ്ക്കാവും.




ഞങ്ങളെയെല്ലാവരേയും സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. സിനിമയുടെ ഓരോ ഘടകവും ഏറ്റവും മികച്ചു നിൽക്കുന്നതാണ്.മണിരത്‌നത്തോടൊപ്പം വീണ്ടും എ.ആർ. റഹ്‌മാൻ എന്ന സംഗീതഞ്ജനും എത്തുകയാണ്. ഇരുവർക്കുമൊപ്പം ഞാൻ എന്റെ കരിയറിന്റെ തുടക്കത്തിലാണ് അഭിനയിച്ചിട്ടുള്ളത്. തുടർന്ന് ഒരുപാട് തവണ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചു. ഓരോ തവണയെ കൂടുതൽ മികച്ച അനുഭവങ്ങളാണ് എനിക്ക് ലഭിച്ചത്. വീണ്ടും അദ്ദേഹത്തോടൊപ്പം പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം ഇങ്ങനെയാണ് ഐശ്വര്യ റായി പറഞ്ഞു വയ്ക്കുന്നത്.

Find out more: