സെക്സ് സിംബൽ' എന്ന് ആരാധകർ വിളിക്കുന്നതിനേക്കുറിച്ച് മലൈക പറയുന്നത് ഇങ്ങനെ! ഷാരൂഖ് ഖാൻ ചിത്രത്തിലെ ചയ്യ ചയ്യ എന്ന ഒറ്റ ഗാനത്തിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടിമാരിലൊരാളാണ് മലൈക അറോറ (malaika arora). താരത്തിന്റെ അഭിനയത്തേക്കാൾ ആരാധകർക്ക് ഇഷ്ടം മലൈകയുടെ നൃത്തമാണ്. നടൻ അർബാസ് ഖാനാ (arbaaz khan)യിരുന്നു മലൈകയുടെ ആദ്യ ഭർത്താവ്. പതിനെട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2017ലായിരുന്നു ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ചില കാര്യങ്ങളേക്കുറിച്ച് തുറന്നു പറയുകയാണ് മലൈക. ഒരു പരിപാടിയിൽ പങ്കെടുക്കവേ മലൈക പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്.  ഇപ്പോഴിതാ സർനെയിം മാറ്റിയതിനെ കുറിച്ചാണ് മലൈകയിപ്പോൾ പറയുന്നത്. പേരിനൊപ്പം ഖാൻ എന്ന് ചേർത്തത് കൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.





 എന്നാൽ ഇനിയുള്ള കാലം സർനെയിമിന്റെ പിൻബലം തനിക്ക് ആവശ്യമില്ലെന്നും മലൈക പറഞ്ഞു. സ്വന്തം കാലിൽ നിൽക്കാനാണ് ആഗ്രഹമെന്നും മലൈക കൂട്ടിച്ചേർത്തു. കുടുംബപ്പേര് ഉപേക്ഷിക്കാൻ കഴിഞ്ഞതും സ്വന്തം പേരിലേക്കെത്താനായതും എന്നിൽ തന്നെ ഒരു സ്വയം ബോധം ഉണ്ടാക്കി. ജീവിതത്തിൽ എന്തും ഏറ്റെടുക്കാനും ചെയ്യാനും കഴിയുമെന്ന തോന്നൽ തന്നിൽ ഉണ്ടാക്കിയെന്നും മലൈക അറോറ പറഞ്ഞു. ആളുകൾ തന്നെ സെക്സ് സിംബൽ (sex symbol) എന്ന് ടാഗ് ചെയ്യുന്നതിനേക്കുറിച്ചും മലൈക സംസാരിച്ചിരുന്നു. സെക്സ് സിംബൽ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അങ്ങനെയാകുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. ഞാൻ വളരെ ഹാപ്പിയാണ്, ആ ടാഗ് (സെക്സ് സിംബൽ) എനിക്ക് ഇഷ്ടമാണെന്നും മലൈക പറഞ്ഞു.




  ലുക്ക് കൊണ്ട് മാത്രം ഇൻഡസ്ട്രിയിൽ ഒരാൾക്ക് അതിജീവിക്കാൻ കഴിയില്ലെന്നും മലൈക പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം ഇവിടെ നിൽക്കാൻ കഴിഞ്ഞത് തന്റെ സുന്ദരമായ മുഖം ഒന്നു കൊണ്ട് മാത്രമല്ല എന്നും  അവർ കൂട്ടിച്ചേർത്തു. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. മലൈകയെക്കാളും 12 വയസിന് ഇളയതാണ് അർജുൻ.നടൻ അർജുൻ കപൂറു (arjun kapoor) മായി ഡേറ്റിംഗിലാണിപ്പോൾ മലൈക. പ്രണയത്തിന് പ്രായമില്ലെന്നും മലൈക പറഞ്ഞിരുന്നു. നിലവിൽ ഇപ്പോൾ വിവാഹം കഴിക്കാൻ തിരക്കില്ലെന്നും തങ്ങൾ ഇപ്പോൾ പ്രീ-ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കി. 




 ഒപ്പം അർജുനുമായുള്ള ബന്ധത്തിൽ താൻ സന്തോഷവതിയും പോസിറ്റീവുമാണ്. അർജുൻ എനിക്കെപ്പോഴും ആത്മവിശ്വാസം നൽകുന്ന ആളു കൂടിയാണ്. ഞങ്ങൾ ഇപ്പോൾ ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തെയും ദിവസങ്ങളേയും പ്രണയിക്കുന്നുവെന്നും മുൻപ് താരം പറഞ്ഞിരുന്നു. റ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്താറുള്ള നടിമാരിലൊരാൾ കൂടിയാണ് മലൈക. അഭിനയജീവിതവും മോഡലിംഗുമൊക്കെയായി തിരക്കിലാണിപ്പോൾ മലൈക. മാത്രമല്ല ആരോഗ്യ കാര്യങ്ങളിലും യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത താരങ്ങളിലൊരാളാണ് മലൈക.

Find out more: