ബിജു മേനോൻറെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ! 1970 സെപ്റ്റംബർ ഒൻപതിന് തൃശൂരിൽ ജനിച്ച ബിജുമേനോൻ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി ഏറെ മികവാർന്ന കഥാപാത്രങ്ങളിലേക്ക് എത്തിച്ചേർന്ന താരമാണ്. ടെലിവിഷൻ സീരിയലുകളിലൂടെ തുടങ്ങി സിനിമാലോകത്ത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിജു മേനോൻ ഇന്നും മലയാള സിനിമാ താരങ്ങളിൽ വേറിട്ട വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ്. സഹനടനായും വില്ലനായും നായകനായുമൊക്കെ മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധേയനായ ബിജു മേനോൻ ഇന്ന് തൻറെ 51-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 91-ൽ ഈഗിൾ എന്ന സിനിമയിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റായി വേഷമിട്ടു. 95-ലാണ് സിനിമാലോകത്ത് കുറച്ചെങ്കിലും ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഹൈവേയിലെ പവിത്രൻ, മാന്നാർ മത്തായി സ്പീക്കിങിലെ മഹേന്ദ്രവർമ്മ, അഴകിയ രാവണനിലെ ശരത് തുടങ്ങിയ കഥാപാത്രങ്ങൾ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടു. 1999 ൽ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രവും കളിയാട്ടത്തിലെ കാന്തനും കരിയറിൻറെ തുടക്കകാലത്ത് ഏറെ മുതൽക്കൂട്ടായി.
ദൂരദർശനിൽ നിങ്ങളുടെ സ്വന്തം ചന്തു, മിഖായേലിൻറെ സന്തതികൾ, പറുദീസയിലേക്കുള്ള പാത തുടങ്ങിയ പരമ്പരകളിലൂടെയായിരുന്നു അഭിനയലോകത്ത് ബിജു മേനോൻറെ തുടക്കം. അതിനിടയിൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അഖില ചന്ദ്രൻ എന്ന വേഷത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. ഏതു വേഷവും ഇണങ്ങളുന്ന നടനെന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. തുടർന്ന് നടി സംയുക്തയോടൊപ്പം മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയുണ്ടായി. അക്കാലത്തെ മികച്ച താരജോഡികളായി ഇവർ അറിയപ്പെട്ടു. മികച്ച താരജോഡികൾക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2002-ൽ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയുണ്ടായി.
ധാക്ഷ് ധർമിക് എന്നാണ് ഇവരുടെ മകൻറെ പേര്. ഒരു മറവത്തൂർ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മില്ലേനിയം സ്റ്റാർസ്, മഴ, രണ്ടാം ഭാവം, ശിവം, പട്ടാളം, ചാന്ത്‌പൊട്ട്, ഡാഡികൂൾ, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, റോമൻസ് തുടങ്ങി നിരവധി സിനിമകൾ ഇക്കാലയളവിൽ അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയിരുന്നു. സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ തിളങ്ങിയ ബിജു മേനോൻ നർമ്മ രസപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കാനും മിടുക്കനാണെന്ന് അതിനിടയിൽ തെളിയിച്ചു. സീനിയേഴ്സ്, ഓർഡിനറി, റൺ ബേബി റൺ, റോമൻസ് ഒക്കെ അക്കൂട്ടത്തിൽ പെടുന്നവയാണ്. അതിനിടയിൽ ടിഡി ദാസൻ സ്റ്റാൻഡേർഡ് 6ബിയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിക്കുകയുണ്ടായി. ഒരു മറവത്തൂർ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മില്ലേനിയം സ്റ്റാർസ്, മഴ, രണ്ടാം ഭാവം, ശിവം, പട്ടാളം, ചാന്ത്‌പൊട്ട്, ഡാഡികൂൾ, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, റോമൻസ് തുടങ്ങി നിരവധി സിനിമകൾ ഇക്കാലയളവിൽ അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയിരുന്നു.
അതുവരെയുള്ള എല്ലാ വേഷങ്ങളേയും കവച്ചുവയ്ക്കുന്നതായിരുന്നു 2014ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങയിലെ മാമച്ചൻ എന്ന കഥാപാത്രം. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം ഏറെ ശ്രദ്ധ നേടുകയുണ്ടായി. അതിന് ചുവടുപിടിച്ച് സാൾട്ട് മാംഗോ ട്രീ, മരുഭൂമിയിലെ ആന ഉൾപ്പെടെ ഏതാനും സിനിമകളും ഇറങ്ങുകയുണ്ടായി. തനിക്ക് തന്നെ ഒരു ബെഞ്ച്മാർക്ക് സെറ്റ് ചെയ്യുന്ന പ്രകടനമായിരുന്നു 2020ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിൽ അദ്ദേഹം കാഴ്ചവെച്ചത്. ചിത്രത്തിൽ അയ്യപ്പൻ നായർ അഥവാ മുണ്ടൂർ മാടൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. നിരവധി സിനിമകളിൽ പോലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സംവിധായകൻ സച്ചിയൊരുക്കിയ ഈ സിനിമയിലെ കഥാപാത്രം.
യുവ താരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. 25 വർഷത്തിലേറെയായി അഭിനയലോകത്തുള്ള ബിജു മേനോൻറെ ഇതുവരെയുള്ള എല്ലാ കഥാപാത്രങ്ങളേയും കവച്ചുവയ്ക്കുന്നതായിരുന്നു 2021 -ൽ പുറത്തിറങ്ങിയ ആർക്കറിയാം എന്ന സിനിമയിലെ ഇട്ടിയവിര എന്ന കഥാപാത്രം. തീയേറ്ററുകളിലും ഒടിടിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കാറുള്ള ബിജു മേനോൻറെ ഏറ്റവും മികച്ച ചിത്രമായാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയത്.
Find out more: