പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ചു! സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സിപിഎമ്മിൻ്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ അടക്കം രംഗത്തെത്തിയതോടെയാണ് സർക്കാരിൻ്റെ പിന്മാറ്റം. ഈ മാസം 29 നാണ് പെതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിച്ചു ധനവകുപ്പ് ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു 60 വയസാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിക്കും. തൽക്കാലത്തേക്കു തുടർ നടപടികൾ സ്വീകരിക്കേണ്ടെന്നു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആറ് ധനകാര്യ കോർപറേഷനുകളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായമാണ് 60 വയസാക്കി ഏകീകരിച്ചത്. പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. വിദഗ്ധ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
എന്നാൽ കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ധനവകുപ്പിൻ്റെ ഉത്തരവ് ബാധകമായിരുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യുവജന സംഘടനകൾ ഉയർത്തിയത്. ഡിവൈഎഫ്ഐയും എഐവൈഎഫും ഒരുപോലെ പ്രതിഷേധം അറിയിച്ചതോടെ സർക്കാരും സമ്മർദത്തിലായി. പെൻഷൻ പ്രായം ഉയർത്തൽ യുവാക്കൾക്കെതിരെയുള്ള നിലപാടായി മാറുമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നുമായിരുന്നു ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. 2017 ൽ രൂപീകരിച്ച വിദഗ്ധ സമിതിയാണ് പെൻഷൻ പ്രായം ഏകീകരിക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു കൈമാറിയത്. ഈ വർഷം ഏപ്രിൽ 22 ന് റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു.
തുടർന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ മികവനെ അടിസ്ഥാനമാക്കി ഗ്രേഡിങ് നൽകാനും ഉത്തരവായിരുന്നു. അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണിതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി വിമർശിച്ചിരുന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതായി വർധിപ്പിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നായിരുന്നു സഖ്യകക്ഷിയായ സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് പ്രതികരിച്ചത്.
122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആറ് ധനകാര്യ കോർപറേഷനുകളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായമാണ് 60 വയസാക്കി ഏകീകരിച്ചത്. പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. വിദഗ്ധ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ധനവകുപ്പിൻ്റെ ഉത്തരവ് ബാധകമായിരുന്നില്ല.
Find out more: