ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണൽ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.
പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയിൽ നിന്നും പൂർണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാർവാഷ് പോലുള്ള സംവിധാനത്തിനുള്ളിൽ കയറി നിന്നാൽ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളിൽ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്.
കോവിഡ് 19 ഭീതിയിൽ നിന്നും രക്ഷപെടാനായി പല മാർഗങ്ങളും പരീക്ഷിക്കുകയാണ് ഇപ്പോൾ ചൈനാക്കാർ. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ചൈനയിൽ തന്നെയാണ് പല പ്രതിരോധ മാർഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതിൽ പെടുന്നു.
ചൈനയിലെമ്പാടും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം മുൻകരുതൽ നടപടികൾ കൊണ്ട് കൊറോണയിൽ നിന്നും രക്ഷപ്പെടാനാകുമോ?
ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധിച്ച് 2943 പേരാണ് ചൈനയിൽ മാത്രം മരിച്ചത്. ലോകമാകെ മരണ സംഖ്യ 3100 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 90000ത്തിലേറെ വരും. 76 രാജ്യങ്ങളാണ് കൊറോണ ബാധ പടർന്നുപിടിച്ചിരിക്കുന്നത്.
കൊറോണ സംഹാരതാണ്ഡവമാടിയ വുഹാനിൽ ജനങ്ങൾ ഇപ്പോഴും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിട്ടില്ല. ഓരോ ജനവാസകേന്ദ്രങ്ങളോടും പുറത്തു നിന്നുള്ളവരോട് അകലം പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
click and follow Indiaherald WhatsApp channel