സംയുക്തയുടെ വ്യത്യസ്തമായ യോഗാസനം ഇങ്ങനെയാണ്; യോഗയിൽ മുഴുകിയാണ് നടി ജീവിക്കുന്നത്! അത്രയധികം യോഗയിൽ മുഴുകിയാണ് നടി ജീവിയ്ക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പോസ്റ്റുകളും പോസുകളും മാത്രമാണ് കൂടുതൽ സംയുക്ത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്. ഏറ്റവുമൊടുവിൽ പങ്കുവച്ച പോസ് ആണ് ആളുകെ ഇത്തിരി കൺഫ്യൂഷൻ ആക്കുന്നത്. ചുമരിൽ ചാരിയിരുന്ന് ചെയ്യുന്ന വിധമുള്ള ഒരു സുഖാസനമാണ് പോസ്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ അതിലും രസകരമാണ്. 'പ്രിയേ, നീ വീണാലും ഞാൻ പിടിച്ചോളാം' എന്ന്. പുതിയ യോഗ മാറ്റ് ഇഷ്ടപ്പെട്ടു എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. മഞ്ജു വാര്യർ അടക്കം നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിന് ലൈക്ക് അടിച്ച് എത്തിയിരിക്കുന്നത്. അഭിനയം പാടെ ഉപേക്ഷിച്ച സംയുക്ത വർമ, ഇപ്പോൾ യോഗയിൽ ഇനിയെന്തൊക്കെ ആസനങ്ങൾ ഉണ്ട് എന്ന് അന്വേഷിക്കുന്ന ഗവേണഷത്തിലാണെന്ന് തോന്നുന്നു.




ശാരീരികവും മാനസികവും ആത്മീയവുമായി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുള്ള കാര്യമാണ് യോഗ. യോഗ പ്രാക്ടീസ് ചെയ്യുമ്പോൾ വല്ലാത്തൊരു ഫ്രഷ്‌നസ്സും, ഹാപ്പിനസ്സും എനിക്കുണ്ടാവുന്നു എന്നും സംയുക്ത പറഞ്ഞു. ഇത് മാത്രമല്ല, ആരാധകരെ അമ്പരപ്പിച്ച ഒത്തിരി യോഗ വീഡിയോകൾ നേരത്തെ സംയുക്ത വർമയുടേതായി വൈറലായിരുന്നു. എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്ന ചോദ്യത്തിന്, മനസ്സ് ഫ്രീയായി വയ്ക്കാൻ യോഗ തന്നെ സഹായിക്കുന്നു എന്നായിരുന്നു സംയുക്തയുടെ പ്രതികരണം. ചുരുങ്ങിയ കാലയളവിൽ വിരലിലെണ്ണാവുന്ന അത്രയും സിനിമകൾ മാത്രമേ സംയുക്ത വർമ ചെയ്തിട്ടുള്ളൂ എങ്കിലും, ചെയ്ത സിനിമകൾ എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. അതുകൊണ്ട് തന്നെയാണ് ഇന്നും മലയാളികൾ സംയുക്തയെ എവർഗ്രീൻ നായികയായി കാണുന്നത്. 




ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും മാറി നിന്നത്. ഏതൊക്കെ പഴയ നായികമാർ അഭിനയത്തിലേക്ക് തിരിച്ചുവന്നാലും, അതിലേക്ക് സംയുക്തയെ പ്രതീക്ഷിക്കേണ്ടതില്ല. അഭിനയിക്കാൻ ഇനി തനിക്ക് സാധിക്കില്ല എന്ന് പല തവണ സംയുക്ത തന്നെ പറഞ്ഞതാണ്. തന്റെ സിനിമയിലേക്ക് വിളിച്ചിട്ട് പോലും സംയുക്ത വന്നില്ല എന്ന് ബിജു മേനോനും പറഞ്ഞിട്ടുണ്ട്.ശാരീരികവും മാനസികവും ആത്മീയവുമായി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുള്ള കാര്യമാണ് യോഗ. യോഗ പ്രാക്ടീസ് ചെയ്യുമ്പോൾ വല്ലാത്തൊരു ഫ്രഷ്‌നസ്സും, ഹാപ്പിനസ്സും എനിക്കുണ്ടാവുന്നു എന്നും സംയുക്ത പറഞ്ഞു.


Find out more: