നടി തമന്നയുടെ വസ്ത്ര ധാരണം: തന്റെ സിനിമയെ അത് ബാധിക്കുമോ എന്ന് നടൻ രജനികാന്ത്! തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗ്ലാമർ വേഷം ചെയ്തുകൊണ്ടു തുടങ്ങിയ തമന്നയ്ക്ക് ഇപ്പോഴാണ് അഭിനയ സാധ്യതകളും ഏറെയുള്ള നായികാ വേഷങ്ങൾ ലഭിയ്ക്കുന്നത്. സിനിമകളിലും വെബ് സീരീസിലും ഒക്കെയായി തിരക്കിലാണ് നടി. രജനികാന്ത് നായകനായി അഭിനയിക്കുന്ന ജയിലർ എന്ന ചിത്രമാണ് തമന്നയുടെ അടുത്ത റിലീസ്. അതിനിടയിൽ തമന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ജീ കാർദ എന്ന വെബ് സീരീസിന്റെ ചില രംഗങ്ങൾ പുറത്തുവന്നിരുന്നു. ഗ്ലാമർ നായികമാരിൽ മാറ്റി നിർത്താൻ കഴിയാത്ത നടിയാണ് തമന്ന ഭട്ടിയ. ജീ കാർദ എന്ന വെബ് സീരീസിന്റേതായി പുറത്തുവന്ന വീഡിയോകളിലും സ്റ്റില്ലുകളിലും തമന്നയെ ആവശ്യത്തിലധികം ഗ്ലാമറായിട്ടാണ് കാണുന്നത്. തുണിയുരിയുന്ന ചില രംഗങ്ങളൊക്കെയുണ്ട്. ഇത് പുറത്തു വന്നതോടെ ജയിലർ സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറും, നായകൻ രജിനികാന്തും കടുത്ത ദേഷ്യത്തിലാണെന്നാണ് അറിയുന്നത്.





 ചെയ്യാർ ബാലുവാണ് ഈ വിവരം പുറത്തുവിട്ടത്. ജയിലർ എന്ന ചിത്രത്തിൽ രജനികാന്തിന്റെ നായികയായി പക്ക ഒരു നാട്ടിൻപുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നത്. ഒരു നടി എന്ന നിലയിൽ ഏത് സിനിമയിൽ എങ്ങിനെയുള്ള റോളുകൾ ചെയ്യണം എന്നത് പൂർണമായും നായികയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ പോലും ജീ കാർദയിൽ അതീവ ഗ്ലാമറസ്സായി തമന്ന എത്തിയാൽ, തൊട്ടുപിറകെ വരുന്ന ജയിലറിലെ നായികാ വേഷം പ്രേക്ഷക‍ർക്ക് അംഗീകരിക്കാൻ കഴിയുമോ എന്നതാണ് നെൽസണിന്റെയും രജിനിയുടെയും ടെൻഷൻ അത്രയധികം പ്രതീക്ഷയോടെയാണ് ജയിലർ ഒറുക്കുന്നത്. രജിനികാന്തിനും മുഖം രക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അണ്ണാത്തയുടെ പരാജയം ഇതിലൂടെ കവർ ചെയ്യാം എന്നാണ് രജിനിയും പ്രതീക്ഷിക്കുന്നത്.





 ബീസ്റ്റ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം കരിയറിൽ ഒരു ഹിറ്റ് കൊടുക്കേണ്ടത് നെൽസണിന്റെ നിലനിൽപിന്റെ പ്രശ്നമാണ്. ഇനി ജീ കാർദ എന്ന സിനിമ റിലീസ് ആയതിന് ശേഷം ഏത് തരത്തിലുള്ള പ്രതികരണമാണ് വരാൻ പോകുന്നത്, അത് തങ്ങളുടെ സിനിമയെ ബാധിയ്ക്കുന്ന വിധത്തിൽ ആയിരിക്കുമോ എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് നെൽസൺ. ആ വിധമാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ ജയിലറിലെ തമന്നയുടെ രംഗങ്ങളിൽ കത്രിക വയ്ക്കാൻ സാധ്യതയുണ്ട് എന്ന സംസാരവും കോടമ്പക്കത്ത് കേൾക്കുന്നുണ്ടെന്നാണ് ചെയ്യാ‍ർ ബാലു പറയുന്നത്. അത്രയധികം ബ്രഹ്മാണ്ഡമായിട്ടാണ് ജയിലർ എന്ന സിനിമ ഒരുക്കുന്നത്. തൊഴിലിടത്തിൽ രജിനികാന്തിന്റെ എതിരിയായ കമൽ ഹസന്റെ വിക്രം എന്ന സിനിമ ഒരു പാൻ ഇന്ത്യൻ ലെവലിൽ വന്നത് കാരണം ആ രീതിയിലോ അതിന് മുകളിലോ എത്തണം എന്ന ലക്ഷ്യത്തോടെയാണ് ജയിലർ വരുന്നത്. 




  മോഹൻലാലും ജാക്കി ഷെറോഫും അടക്കം ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആ സാഹചര്യത്തിൽ തമന്നയുടെ ഈ ചെയ്തി വെല്ലുവിളിയാകുമോ എന്നതാണ് അണിയറ പ്രവർത്തകരുടെ ടെൻഷൻ. രജിനികാന്തിനും മുഖം രക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അണ്ണാത്തയുടെ പരാജയം ഇതിലൂടെ കവർ ചെയ്യാം എന്നാണ് രജിനിയും പ്രതീക്ഷിക്കുന്നത്. ബീസ്റ്റ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം കരിയറിൽ ഒരു ഹിറ്റ് കൊടുക്കേണ്ടത് നെൽസണിന്റെ നിലനിൽപിന്റെ പ്രശ്നമാണ്. ഇനി ജീ കാർദ എന്ന സിനിമ റിലീസ് ആയതിന് ശേഷം ഏത് തരത്തിലുള്ള പ്രതികരണമാണ് വരാൻ പോകുന്നത്, അത് തങ്ങളുടെ സിനിമയെ ബാധിയ്ക്കുന്ന വിധത്തിൽ ആയിരിക്കുമോ എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് നെൽസൺ.

Find out more: