കേരളത്തിൽ ഇന്ന് കൊവിഡ്-19  138 പേർക്ക് സ്‌ഥിരീകരിച്ചു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. വിവിധ ജില്ലകളിലായി കേരളത്തിൽ 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,45,225 പേര്‍ വീട് - ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

 

   കേരളത്തിൽ ഇന്ന് 138 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 

 

     മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

 

 

 

   മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മാറ്റം സംഭവിച്ചതിന് പിന്നാലെ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലും മാറ്റമുണ്ടായി.

 

 

   നിലവില്‍ 112 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് 4 പുതിയ പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഇടം നേടി. എന്നാൽ പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തിൽ േകന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. പ്രവാസികൾ മടങ്ങിയെത്തുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ്-19 പരിശോധന നിർബന്ധമാക്കണമെന്ന വ്യവസ്ഥ വയ്‌ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു.

 

 

    കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ക്കളുടെയോ അടുത്ത ബന്ധുജനങ്ങളുടെയോ വിവാഹ മരണ ചടങ്ങുകള്‍ ഒഴികെയുള്ള മറ്റ് ചടങ്ങുകളില്‍ നിന്ന് മന്ത്രിമാരും എംഎല്‍എമാരും വിട്ടു നില്‍ക്കണമെന്നും തീരുമാനമായി.കൊവിഡ് സേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ. ജില്ലയിൽ പഞ്ചായത്ത് തലത്തിൽ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറൻ്റൈൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

 

 

 

     പ്രത്യേക മുറി ഉള്ള വീടുകൾക്ക് റൂം ക്വാറൻ്റൈൻ ആണ് നിലവിൽ ഏർപ്പെടുത്തുക. മുറി സ്വന്തമായി എടുക്കാൻ കഴിയാത്തവർക്ക് പഞ്ചായത്ത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റൈൻ ഒരുക്കണം എന്നാണ് പുതിയ തീരുമാനം. പ്രവാസികളെ മടക്കിയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി. പ്രവാസികളോട് സർക്കാരിന് വിവേചനമാണ്. പ്രവാസികളെ മടക്കിയെത്തിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തടസം നിൽക്കുകയാണ്.

 

 

 

   ഇക്കാര്യത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസമേ ആയുസ്സുള്ളു. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാകില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

మరింత సమాచారం తెలుసుకోండి: