പ്രിയദർശൻ ചിത്രം'കൊറോണ പേപ്പേഴ്സിൽ നായകനായി ഷെയ്ൻ നിഗം; ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ നായികയായെത്തിയ ഗായത്രി ശങ്കർ ആണ് കൊറോണ പേപ്പേഴ്സിലും നായികയായെത്തുന്നത്. ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ നായികയായെത്തിയ ഗായത്രി ശങ്കർ ആണ് കൊറോണ പേപ്പേഴ്സിലും നായികയായെത്തുന്നത്. അതേസമയം റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് മഹാറാണി. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു. ജി.മാർത്താണ്ഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്സ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാറാണിയുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ക്യാമറ - ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ - പി ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Find out more: