കോവിഡിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎംസിസി അടക്കം നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലോകമാകെ കോവിഡ് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
എന്നാല്‍, രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികള്‍ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാന്‍ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്.
അതേസമയം, പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളഴതന്നും വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ
തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ ലോകമൊട്ടാകെ കൊറോണ വൈറസ് പടർന്നുപിടിച്ച അതിനുശേഷവും വിദേശത്തു ജോലി ചെയ്യുന്ന ധാരാളം സ്വദേശിയരെ നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞു.
എന്നാൽ രാജ്യാന്തര വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയതോടെ അതിനു ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു.
പിന്നീട് പ്രത്യേക വിമാനങ്ങളിൽ ആണ് ഇത്തരത്തിലുള്ള വരെ നാട്ടിലേക്ക് എത്തിച്ചത്.
click and follow Indiaherald WhatsApp channel