വിജയ് ബാബു വിഷയത്തെക്കുറിച്ച് മല്ലിക സുകുമാരൻ പ്രതികരിച്ചത് ഇങ്ങനെ! സംഭവത്തെക്കുറിച്ച് പ്രതികരിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള മല്ലിക സുകുമാരന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. അയാൾ മോശക്കാരനാണെന്നറിഞ്ഞിട്ടും വീണ്ടും എന്തിനാണ് അങ്ങോട്ടേക്ക് പോയതെന്നാണ് മല്ലികയുടെ ചോദ്യം. നേരത്തെ നടി ആക്രമിച്ച സംഭവത്തെക്കുറിച്ചും അവർ പ്രതികരിച്ചിരുന്നു. നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് യുവതാരം എത്തിയ സംഭവത്തിൽ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു.ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതേക്കുറിച്ച് ആരോടെങ്കിലും പറയണ്ടേ, അതൊന്നും ചെയ്യാതെ 19 തവണ ഉപദ്രവിച്ചുവെന്ന് പറയുന്നത സത്യസന്ധമായി തോന്നുന്നില്ലെന്നുമായിരുന്നു സുകുമാരൻ ചോദിച്ചത്.





ഒന്നിലേറെ തവണ വിളിച്ചുവരുത്തി ഉപദ്രവിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമായി തോന്നുന്നില്ല. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലാക്കിക്കഴിഞ്ഞാൽ വീണ്ടും അയാളുടെ അരികിലേക്ക് എന്തിനാണ് പോയതെന്നായിരുന്നു മല്ലിക സുകുമാരൻ ചോദിച്ചത്. ഒരു നൂറായിരം സംഘടനയുണ്ടാക്കിയിട്ട് കാര്യമില്ല. സംഘടനയ്ക്കകത്ത് നൂറുപേരിൽ 10 പേർക്ക് സ്വാർത്ഥ താൽപര്യമുണ്ടെങ്കിൽ അവിടെത്തീർന്നു. നമുക്ക് സംഘടന വേണോ വേണ്ടേയോ എന്ന് തീരുമാനിക്കുമ്പോൾത്തന്നെ പ്രവർത്തനങ്ങൾ എങ്ങനെയെന്നും തീരുമാനിക്കണം. സിനിമയിലാണ് ഏറ്റവും മാന്യമായ കാര്യം സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കേണ്ടത് സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.






സിനിമയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്, കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണല്ലോ നടന്നത്. അതേക്കുറിച്ചൊക്കെ ഞാൻ ആലോചിക്കാറുണ്ട്. അമ്മ സംഘടന പ്രതികരിക്കുന്നു, വനിതകളുടെ സംഘടന വരുന്നു. സംഭവിക്കേണ്ടത് സംഭവിച്ചു, അതിനാര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരമാണ് എന്നെപ്പോലെയുള്ള സ്ത്രീകൾക്ക് കേൾക്കേണ്ടത്. ഇവിടത്തെ നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. എല്ലാവർക്കും തുല്യനീതിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തൊക്കെയാണ് കേൾക്കുന്നത്, ഇതൊക്കെ സത്യമാണോ. 






അതിജീവിതയുടെ ദു:ഖത്തിൽ പങ്കുചേരാത്ത, അതറിയാത്തവരുടെ സംസാരമൊന്നും എനിക്ക് കേൾക്കണ്ട. ആരോടും ഒരുതെറ്റും ചെയ്യാത്ത, വിദേഷം വെക്കാത്ത ഒരുകുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ട്, അതിന്റെ പിന്നിലാര്. അത് കണ്ടുപിടിക്കാൻ ഇവിടത്തെ നീതിന്യായ വകുപ്പിന് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നുമായിരുന്നു മല്ലിക സുകുമാരൻ നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് മുൻപ് പ്രതികരിച്ചത്. ഒരുതെറ്റും ചെയ്യാത്ത ഒരാൾക്ക് എന്തുകൊണ്ടിത് സംഭവിച്ചു. അല്ലാതെ ഇതേക്കുറിച്ചുള്ള ചാനൽ ചർച്ചകളൊന്നും എനിക്ക് കേൾക്കേണ്ട.

Find out more: