മമ്മൂട്ടിയുടെ മുഖഛായയുണ്ട്; അഷ്‌കർ നൽകിയ മറുപടി ഇങ്ങനെയാണ്! സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാത്ത മമ്മൂട്ടി സ്വപ്രയത്‌നം കൊണ്ടും നിരന്തരമായുള്ള പരിശ്രമങ്ങൾക്കൊണ്ടും ആണ് സിനിമയിൽ ചെറിയ ചെറിയ റോളുകൾ നേടിയെടുത്ത് മുന്നോട്ട് വന്നത്. ഇന്ന് മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും പലരും ഇന്റസ്ട്രിയിൽ എത്തി. മകൻ ദുൽഖർ സൽമാൻ ഉൾപ്പടെ അനിയന്റെ മക്കളും പെങ്ങളുടെ മക്കളും എല്ലാം ഇന്റസ്ട്രിയിൽ എത്തി. ഇപ്പോൾ വൈറലാവുന്നത് പെങ്ങളുടെ മകൻ അഷ്‌കറിന്റെ ചിത്രങ്ങളും വീഡിയോകളും ആണ്.മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വളർച്ച ആർക്കും പ്രചോദനം നൽകുന്ന വിധമാണ്.മകൻ ദുൽഖർ സൽമാന് പോലും കിട്ടാത്ത മമ്മൂട്ടിയുടെ മുഖസാദൃശ്യവും ശബ്ദവും കിട്ടിയിരിയ്ക്കുന്നത് അഷ്‌കറിനാണ്. മമ്മുട്ടിയുടെ മുഖവുമായി വലിയ സാദൃശ്യമാണ് അഷ്‌കറിന് ഉള്ളത്. ശഡിഎൻഎ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് അഷ്‌കർ ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഷ്‌കർ നൽകിയ അഭിമുഖം വൈറലാവാൻ ഒരു കാരണം ഉണ്ട്.മാമാന്റെ ഛായയുണ്ട് എന്ന് എല്ലാവരും പറയാറുണ്ട്. 





  അതൊരുപക്ഷെ പാരമ്പര്യമായി കിട്ടിയതാവാം. നമ്മുടെ നാട്ടിൽ പലർക്കും അങ്ങനെ മാമാമാരുടെ മുഖ സാദൃശ്യം കിട്ടിയിട്ടുണ്ടാവും. ഒരു പക്ഷെ മാമാക്ക് (മമ്മൂട്ടി) കിട്ടിയത് മാമായുടെ അമ്മാവന്റെ മുഖഛായയാവാം. അങ്ങനെ കൈമാറി വരുന്ന ലുക്ക് ആവും ഇതെന്നാണ് അഷ്‌കർ പറയുന്നത്.2009 ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് അഷ്‌കറിന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് മിത്രം, കൊലമാസ്, മൂന്നാം പ്രളയം, എന്നോട് പറ ഐ ലവ് യു എന്ന്, മേരെ പ്യാർ ദേശ് വാസിയോം, വള്ളിക്കെട്ട്, ആനന്ദകല്യാണം എന്നീ സിനിമകളിലും അഷ്‌കർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കും ദുൽഖറിനും ഒക്കെ ഒപ്പമുള്ള പഴയ വിഷുക്കാല ഓർമകളും അഷ്‌കർ പങ്കുവച്ചു. അന്നൊന്നും മാമായെ കാണാനൊന്നും കിട്ടില്ല. വിഷുവിനൊന്നും മാമ വരാറില്ല. പെരുന്നാളിന് എല്ലാവരും തറവാട്ടിൽ ഒത്തുകൂടും. മാമാ വരുന്നത് കാത്ത് ഞങ്ങളെല്ലാവരും ഇരിക്കുമായിരുന്നു. ഞങ്ങൾക്കും അപ്പോഴാണ് കാണാൻ അവസരം കിട്ടുന്നത്. ദുൽഖറും ഞങ്ങളും എല്ലാം ഒന്നിച്ച് കളിച്ചു വളർന്നതാണ്. തറവാട്ടിൽ ഒരു കുളമൊക്കെയുണ്ട്. 






  ഞങ്ങൾ ഒന്നിച്ച് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുളത്തിൽ പോയി കുളിക്കുമായിരുന്നു- അഷ്‌കർ പറഞ്ഞു. മകൻ ദുൽഖർ സൽമാൻ ഉൾപ്പടെ അനിയന്റെ മക്കളും പെങ്ങളുടെ മക്കളും എല്ലാം ഇന്റസ്ട്രിയിൽ എത്തി. ഇപ്പോൾ വൈറലാവുന്നത് പെങ്ങളുടെ മകൻ അഷ്‌കറിന്റെ ചിത്രങ്ങളും വീഡിയോകളും ആണ്.മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വളർച്ച ആർക്കും പ്രചോദനം നൽകുന്ന വിധമാണ്.മകൻ ദുൽഖർ സൽമാന് പോലും കിട്ടാത്ത മമ്മൂട്ടിയുടെ മുഖസാദൃശ്യവും ശബ്ദവും കിട്ടിയിരിയ്ക്കുന്നത് അഷ്‌കറിനാണ്. മമ്മുട്ടിയുടെ മുഖവുമായി വലിയ സാദൃശ്യമാണ് അഷ്‌കറിന് ഉള്ളത്. ശഡിഎൻഎ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് അഷ്‌കർ ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഷ്‌കർ നൽകിയ അഭിമുഖം വൈറലാവാൻ ഒരു കാരണം ഉണ്ട്.മാമാന്റെ ഛായയുണ്ട് എന്ന് എല്ലാവരും പറയാറുണ്ട്. അതൊരുപക്ഷെ പാരമ്പര്യമായി കിട്ടിയതാവാം. നമ്മുടെ നാട്ടിൽ പലർക്കും അങ്ങനെ മാമാമാരുടെ മുഖ സാദൃശ്യം കിട്ടിയിട്ടുണ്ടാവും.

Find out more: