സൂപ്പർ ശരണ്യ'യിൽ പെപ്പെയോ? സർപ്രൈസ് പുറത്ത്! ഹൗസ്ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ വലിയൊരു സർപ്രൈസായ ആൻ്റണി പെപ്പെയുടെ അതിഥി വേഷത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരിടവേളയ്ക്ക് ശേഷം കുടുംബപ്രേക്ഷകരും കൗമാരക്കാരും ഒരേപോലെ ആഘോഷിക്കപ്പെടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ജനുവരി ഏഴിന് തീയേറ്ററുകളിൽ എത്തിയ 'സൂപ്പർ ശരണ്യ.' പെപ്പെയുടെ സുമേഷേട്ടൻ്റെ ഇൻട്രോയ്ക്ക് ഗംഭീര തീയേറ്റർ റസ്പോൺസാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'തണ്ണീർ മത്തൻദിനങ്ങൾ'ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സൂപ്പർ ശരണ്യ.’ സുമേഷേട്ടൻ എന്ന കഥാപാത്രമായിട്ടാണ് പെപ്പെ 'സൂപ്പർ ശരണ്യ’യിൽ എത്തുന്നത്.
അർജുൻ അശോകൻ അനശ്വരാ രാജൻ എന്നിവരെ കൂടാതെ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്. ജസ്റ്റിൻ വർഗ്ഗീസാണ് ‘സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്; മാർക്കറ്റിംഗ് ഹെയിൻസ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ ഡി യും ചേർന്ന് നിർമ്മിക്കുന്ന 'സൂപ്പർ ശരണ്യ'യുടെ രചനയും ഗിരീഷ് എ ഡി തന്നെയാണ്.
അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന ‘സൂപ്പർ ശരണ്യ’യ്ക്കു മികച്ച പ്രതികരണം. കോളജ് കുട്ടികളെയും മറ്റു പ്രായക്കാരെയും ആകർഷിക്കുന്ന ഫൺ എന്റർടെയ്നറാണ് ചിത്രമെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്ത് ഒരു എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തന്റെ ആദ്യചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലെന്നപോലെ കോമഡി ട്രാക്കിലൂടെ തന്നെയാണ് ഗിരീഷ് സൂപ്പർ ശരണ്യയേയും കൊണ്ടുപോവുന്നത്. തുടക്കം മുതൽ അവസാനംവരെ കൃത്യമായി ചിരിപ്പിക്കാൻ ഗിരീഷിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഗാനരംഗങ്ങളിലോ അല്ലെങ്കിൽ തമാശരംഗങ്ങൾ സൃഷ്ടിക്കാനോ മാത്രമായി ഉപയോഗിച്ചിരുന്ന ഗേൾസ് ഹോസ്റ്റലിന്റെ അകത്തളങ്ങളെ നർമത്തിന്റെ അകമ്പടിയോടെ കാണിക്കുന്നതിൽ സൂപ്പർ ശരണ്യ വിജയിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും കൂടുതൽ ചിരിയുണ്ടാവുന്നതും ഹോസ്റ്റൽ രംഗങ്ങളിലാണ്.
Find out more: