പിന്നെയും കാര്യസ്‌ഥനായി പവി കെയർ ടേക്കർ! ദിലീപ് എന്ന നടന്റെ പഴയകാല സിനിമകളെ ഓർമിപ്പിക്കുന്നതാണ് പവി കെയർടേക്കർ. അത്ര വലിയ രീതിയിലുള്ള ചിരി സമ്മാനിക്കുന്നില്ലെങ്കിലും കുടുംബ സമേതം കണ്ടിരിക്കാവുന്ന സിനിമയാണിത്. എക്‌സ് ഗൾഫുകാരനായ പവി എന്ന പവിത്രൻ ക്ലൗഡ് നയനിൽ പകൽ കെയർ ടേക്കറും രാത്രി സെക്യൂരിറ്റിയുമായി ജോലി ചെയ്യുകയാണ്. ഏതൊരു ഫ്‌ളാറ്റിലും സാധാരണ കാണുന്ന സംഗതി തന്നെയാണിതെങ്കിലും വളരെ തന്മയത്വത്തോടെ ഇക്കാര്യം പറഞ്ഞ ഒരു ആഡംബര ഫ്‌ളാറ്റും അവിടെ തൊഴിലെടുക്കുന്ന ഏതാനും ജീവനക്കാരുടെ ജീവിതവും പറയുന്ന സിനിമയാണ് പവി കെയർ ടേക്കർ. പൊതുവെ ഫ്‌ളാറ്റിലെ താമസക്കാരുടെ കഥയാണ് പറയാറുള്ളതെങ്കിലും പവി കെയർടേക്കറിൽ പേര് സൂചിപ്പിക്കുന്നതുപോലെ ക്ലൗഡ് നയൻ ഫ്‌ളാറ്റിലെ കെയർ ടേക്കർ കം സെക്യൂരിറ്റിയുടെയും അയാളെപോലുള്ള ചിലരുടേയും ജീവിതങ്ങളാണ് കാണിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തിയ വിനീത് കുമാർ മുതിർന്നപ്പോൾ സംവിധാന രംഗത്താണ് ശ്രദ്ധ പതിപ്പിച്ചത്. വിനീതിന്റെ സംവിധാന മികവ് പവിയിൽ കാണാനാവും. അഞ്ച് പുതുമുഖ നായികമാരെ ഒന്നിച്ചുകൊണ്ടുവന്നൊരൊ ചിത്രം കൂടിയാണ് പവി കെയർടേക്കർ. നായികാ പ്രാധാന്യമുള്ള കഥയല്ലെങ്കിലും അഞ്ചു പേർക്കും തുല്യമായ പ്രാധാന്യം കൊടുത്താണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന പെൺ കഥാപാത്രമാകട്ടെ അദൃശ്യയാണു താനും. ഈ തരത്തിൽ നോക്കിയാൽ വ്യത്യസ്തമായൊരു ട്രീറ്റ്‌മെന്റിനുള്ള ശ്രമം പവി കെയർടേക്കർ നടത്തുന്നുണ്ട്. ദിലീപിനൊപ്പം ആദ്യാവസാനം ഒരു നായ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് തമാശ കഥാപാത്രങ്ങളൊഴിവാക്കി ജോണി ആന്റണിയുടെ മാത്തനെന്ന സെക്യൂരിറ്റിയും കാഴ്ചക്കാരുടെ സ്‌നേഹം പിടിച്ചുപറ്റും. കൊച്ചിയിലെ ഒരു ആഡംബര ഫ്‌ളാറ്റിൽ നടക്കുന്ന കഥയെ കൊച്ചിയുടെ ഏതു ഭാഗത്തെന്ന് വ്യക്തമാക്കുന്നില്ല.
ഫ്‌ളാറ്റ് നഗരത്തിനുള്ളിലെവിടെയോ ഒരിടത്തും കെയർ ടേക്കറായ പവി താമസിക്കുന്നത് നഗരപ്രാന്തങ്ങളിലൊരിടത്ത് കടവു കടന്നൊരു മനോഹരമായ ദ്വീപിലുമാണ്. സിനിമയിൽ ഒരേ സമയം കൊച്ചിയുടെ ആഡംബരവും ഗ്രാമീണതയും സൗന്ദര്യവും സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്.വലിയ പരീക്ഷണങ്ങളൊന്നും ആവശ്യമില്ലെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്ത സനു താഹിറിന്റെ ക്യാമറയും സിനിമയ്ക്ക് അനുയോജ്യമായ വരികളൊരുക്കിയ ഷിബു ചക്രവർത്തിയുടേയും വിനായക് ശശികുമാറിന്റെയും വരികളും മിഥുൻ മുകുന്ദന്റെ സംഗീതവും കാഴ്ചക്കാർക്ക് ഇഷ്ടപ്പെടും. ദീപു ജോസഫാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷൻസാണ് പവി കെയർടേക്കർ നിർമിച്ചിരിക്കുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണം നടത്തുന്ന സിനിമ കൂടിയാണ് പവി കെയർടേക്കർ. 
ഫീൽഗുഡ് മൂവി എന്ന തലത്തിൽ ഈ സിനിമ നിലനിർത്താൻ വിനീത് കുമാറിനും സംഘത്തിനും സാധിച്ചിട്ടുണ്ട്. അഞ്ച് പുതുമുഖ നായികമാരെ ഒന്നിച്ചുകൊണ്ടുവന്നൊരൊ ചിത്രം കൂടിയാണ് പവി കെയർടേക്കർ. നായികാ പ്രാധാന്യമുള്ള കഥയല്ലെങ്കിലും അഞ്ചു പേർക്കും തുല്യമായ പ്രാധാന്യം കൊടുത്താണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന പെൺ കഥാപാത്രമാകട്ടെ അദൃശ്യയാണു താനും. ഈ തരത്തിൽ നോക്കിയാൽ വ്യത്യസ്തമായൊരു ട്രീറ്റ്‌മെന്റിനുള്ള ശ്രമം പവി കെയർടേക്കർ നടത്തുന്നുണ്ട്. ദിലീപിനൊപ്പം ആദ്യാവസാനം ഒരു നായ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് തമാശ കഥാപാത്രങ്ങളൊഴിവാക്കി ജോണി ആന്റണിയുടെ മാത്തനെന്ന സെക്യൂരിറ്റിയും കാഴ്ചക്കാരുടെ സ്‌നേഹം പിടിച്ചുപറ്റും.

Find out more: