
ബജറ്റ് റേഞ്ചിൽ 4G സ്മാർട്ഫോണുകൾ ലഭ്യമാവാൻ ആരംഭിച്ചതോടെ സമ്പൂർണ 4G രാജ്യമാവാൻ ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ സ്മാർട്ഫോൺ ഉപയോക്താക്കളിൽ മിക്കവരും ഇന്ന് 4G സ്മാർട്ഫോണുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിലെ സെറ്റിംഗ്സ് ഓപ്‌ഷൻ തിരഞ്ഞെടുത്ത് ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്‌ഷന്‍ കണ്ടെത്തുക. ഇതിൽ ഉപയോഗമില്ലാത്ത ഒരുപാട് ആപ്പുകൾക്ക് പെർമിഷൻ നൽകിയിട്ടുണ്ടാവും. ഇവയെല്ലാം ഓഫ് ചെയ്ത് വെയ്ക്കണം.
ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവയുടെ സഹായത്തോടെ ഒരു പരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. അതേസമയം ചിലപ്പോഴൊക്കെ മൊബൈൽ ഡാറ്റയ്ക്കല്ല നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിനും ഇതിൽ പകുതി ഉത്തരവാദിത്തം കാണും. നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ഫോണിൽ തന്നെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാനുള്ള പല ഓപ്‌ഷനുകളുമുണ്ട്.
ഈ ഓപ്‌ഷനുകൾ എല്ലാ ഫോണുകളിലും വർക്ക് ഔട്ട് ആവണം എന്നില്ല. എങ്കിലും ചില അശ്രദ്ധ മൂലം 4G സ്പീഡ് കുറയുന്നത് ഒഴിവാക്കാനാവും. നിങ്ങളുടെ ഫോണിൽ നിന്നും *#*#4636#*#* എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഒരു വിൻഡോ ഓപ്പൺ ആയിവരും .അതിൽ ഫോൺ ഇൻഫർമേഷൻ കൂടാതെ വൈഫൈ ഇൻഫർമേഷൻ എന്ന ഓപ്‌ഷൻ കാണാം. അതിൽ നിങ്ങളുടെ സിം നൽകിയിരിക്കുന്ന ഫോൺ ഇൻഫർമേഷൻ തിരഞ്ഞെടുക്കുക. സെലക്ട് ചെയ്യുമ്പോൾ ഓപ്പൺ ചെയ്ത് വരുന്ന വിൻഡോയിൽ റൺ പിൻ ടെസ്റ്റ് എന്ന സ്ഥലത്ത് ടാപ്പ് ചെയ്ത് റീഫ്രഷ് ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം.