കെ സുരേന്ദ്രനെതിരെ കാസർകോട് വീണ്ടും പോസ്റ്റർ! ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ സുരേന്ദ്രൻ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് കുമ്പള സീതാംഗോളി, കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. സുരേന്ദ്രൻ വെള്ളിയാഴ്ച രാവിലെ കുമ്പളയിൽ എത്താനിരിക്കെയാണ് പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് നഗരത്തിലും കുമ്പളയിലും പരിസരപ്രദേശങ്ങളിലും പോസ്റ്റർ.നേരത്തെയും സുരേന്ദ്രനെതിരെ ബിജെപിയിൽ കലാപം ഉണ്ടായിരുന്നു. കുമ്പള പഞ്ചായത്തിലെ ബിജെപി- സിപിഎം കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപിയിലെ ചില നേതാക്കൾ രംഗത്തുവന്നിരുന്നു.
ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് ഉപരോധിച്ചാണ് സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നത്. "കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക" എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നത്. കുമ്പളയിലെ സംഘടനാ വിഷയം, കാസർകോട് ബിജെപി-ആർഎസ്എസ് പ്രവർത്തകൻ്റെ ആത്മഹത്യ, സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെയുള്ള അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ബിജെപിയിൽ കലാപമുണ്ടാക്കിയത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
നവംബർ ആദ്യവാരത്തോടെ കാസർകോട് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കെ സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക്, ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, നേതാക്കളായ സുരേഷ് നായക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ തുടങ്ങിയവരും കേസിൽ പ്രതികളാണ്. അതേസമയം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് അടുത്ത മാസം കുറ്റപത്രം സമർപ്പിക്കും.
കുമ്പളയിലെ സംഘടനാ വിഷയം, കാസർകോട് ബിജെപി-ആർഎസ്എസ് പ്രവർത്തകൻ്റെ ആത്മഹത്യ, സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെയുള്ള അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ബിജെപിയിൽ കലാപമുണ്ടാക്കിയത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നവംബർ ആദ്യവാരത്തോടെ കാസർകോട് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കെ സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക്, ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, നേതാക്കളായ സുരേഷ് നായക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ തുടങ്ങിയവരും കേസിൽ പ്രതികളാണ്.
Find out more: