രണ്ടാം വിവാഹവും വേർപിരിഞ്ഞോ; ഗോസിപ്പുകാർക്ക് മറുപടിയുമായി നടി മന്യ! വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. അടുത്തിടെ ചില ആഘോഷങ്ങളുടെ ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു. എന്നാൽ ആ ചിത്രങ്ങളിൽ ഭർത്താവിനെ കാണാതിരുന്നത് പാപ്പരാസികൾക്ക് ജിജ്ഞാസ ഉണർത്തി. ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് മന്യ നായിഡു. ബാലതാരമായിട്ടാണ് ചുവടുവയ്‌പ്പെങ്കിലും നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയെടുക്കുകയിരുന്നു മന്യ. മന്യ, തന്റെ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പ്രചോദനാപരമായ കാര്യങ്ങൾ ആണ് മന്യ പങ്കിട്ട പോസ്റ്റുകളിൽ അധികവും. തന്റെ വിജയമന്ത്രം എന്ന് പറയുന്നത് 'ഒരിക്കലും പിന്മാറരുത്' എന്നതാണെന്ന് ഒരിക്കൽ മന്യ പറഞ്ഞിട്ടുണ്ട്. തന്റെ മകൾക്കായി താൻ ഇത് പറഞ്ഞുനൽകാറുണ്ടെന്നും മന്യ പറഞ്ഞിരുന്നു.വിവാഹ ശേഷം ഇപ്പോൾ യു എസ്സിൽ തന്നെയാണ് പ്രിയ നടി. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്നു മന്യ. സിനിമയിൽ സജീവമായിരുന്ന കാലത്താണ് 2008–ൽ സത്യ പട്ടേലുമായി മന്യയുടെ വിവാഹം നടക്കുന്നത്.
എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു.സിനിമയിൽ നിന്നും വിട്ടശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മന്യ യു എസ്സിൽ ജോലി തേടി പോകുകയുമായിരുന്നു. അടുത്തിടെ താരം പങ്കിട്ട ചിത്രങ്ങളിൽ ഭർത്താവിനെ കാണാഞ്ഞതാണ് രണ്ടാം വിവാഹം പിരിഞ്ഞോ എന്നറിയാൻ പാപ്പരാസികളുടെ ആകാംക്ഷ കൂട്ടിയത്. എന്നാൽ അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ പുതിയ കുടുംബ ചിത്രം. 'ബർത്ത് ഡേ ഡിന്നർ' എന്ന ക്യാപ്ഷ്യനോടെയാണ് താരം കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. 2013–ൽ ആണ് വികാസ് ബാജ്‌പേയിയുമായി മന്യ വീണ്ടും വിവാഹിതയായത്. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ് മലയാളത്തിന്റെ പ്രിയ നടി. മന്യ, തന്റെ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രചോദനാപരമായ കാര്യങ്ങൾ ആണ് മന്യ പങ്കിട്ട പോസ്റ്റുകളിൽ അധികവും. തന്റെ വിജയമന്ത്രം എന്ന് പറയുന്നത് 'ഒരിക്കലും പിന്മാറരുത്' എന്നതാണെന്ന് ഒരിക്കൽ മന്യ പറഞ്ഞിട്ടുണ്ട്. തന്റെ മകൾക്കായി താൻ ഇത് പറഞ്ഞുനൽകാറുണ്ടെന്നും മന്യ പറഞ്ഞിരുന്നു. വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. അടുത്തിടെ ചില ആഘോഷങ്ങളുടെ ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു.
Find out more: