പിണറായി കഠിനാധ്വാനി, പക്ഷേ ക്രൂരനാണ് ഒട്ടും ദയയില്ല: കെ സുധാകരൻ! ഒരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കാൻ ഏതറ്റം വരെയും പോകുന്നയാളാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ പിണറായി വിജയനെക്കുറിച്ച് സംസാരിച്ചത്. അതേസമയം പിണറായിക്കെതിരെ പതിവ് വിമർശനങ്ങളും അദ്ദേഹം നടത്തി.മുഖ്യമന്ത്രി പിണറായി വിജയൻ നേതൃപാടവമുള്ള നേതാവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി ക്രൂരനും ഒട്ടും ദയയില്ലാത്ത വ്യക്തിയാണെന്നും സുധാകരൻ മറ്റൊരു ചോദ്യത്തിന് മറുപടി നൽകി. എന്തുകൊണ്ടാണ് കെ കെ ശൈലജയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകാതിരുന്നത്? ആരോഗ്യമന്ത്രിയായിരിക്കെ ശൈലജ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്?
എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം പിണറായിയോട് ചോദിക്കാത്തത്? മാധ്യമങ്ങൾക്ക് പിണറായിയെ ഭയമാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ക്രൂരനായ ഒരു മനുഷ്യനാണെന്ന് അറിയാവുന്നതിനാൽ മാധ്യമങ്ങൾ പോലും പിണറായിയെ ഭയപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു.പിണറായി കഠിനാധ്വാനിയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നയാളാണ് അദ്ദേഹം. പാർട്ടിയോടുള്ള പിണറായിയുടെ ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. പാർട്ടിക്കകത്തായാലും പുറത്തായാലും ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ അദ്ദേഹത്തിന് വിശ്രമമില്ലെന്നും സുധാകരൻ പറഞ്ഞു.എന്നാൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു. അത് മനുഷ്യത്വത്തിൻറെ ഭാഗമാണ്. ഞാൻ മടങ്ങുമ്പോൾ അദ്ദേഹം വീണ്ടും എഴുന്നേറ്റു.
ഞാനും അതിനനുസരിച്ച് പ്രതികരിച്ചു''. - സുധാകരൻ പറയുന്നു.തങ്ങൾ തമ്മിൽ സംസാരിക്കാറില്ലെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറെ വഴിക്ക് നോക്കും.പിണറായി ക്രൂരനും ഒട്ടും ദയയില്ലാത്ത വ്യക്തിയാണെന്നും സുധാകരൻ മറ്റൊരു ചോദ്യത്തിന് മറുപടി നൽകി. എന്തുകൊണ്ടാണ് കെ കെ ശൈലജയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകാതിരുന്നത്? ആരോഗ്യമന്ത്രിയായിരിക്കെ ശൈലജ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്? എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം പിണറായിയോട് ചോദിക്കാത്തത്? മാധ്യമങ്ങൾക്ക് പിണറായിയെ ഭയമാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ക്രൂരനായ ഒരു മനുഷ്യനാണെന്ന് അറിയാവുന്നതിനാൽ മാധ്യമങ്ങൾ പോലും പിണറായിയെ ഭയപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു.
Find out more: