എസ്ബിഐ വിവാദ സർക്കുലർ നടപ്പാക്കുന്നതിൽ നിന്നും പിന്മാറി! തൊഴിലിടങ്ങളിൽ ലിംഗ സമത്വം ഉറപ്പാക്കേണ്ടത് ആധുനിക ലോക ക്രമത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിവേചനപരവും പ്രതിലോമകരവുമായ ഏതൊരു സമീപനവും സമൂഹത്തെ പിന്നോട്ടാണ് നയിക്കുകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ സർക്കുലർ നടപ്പാക്കുന്നതിൽ നിന്നും എസ്ബിഐ പിന്മാറിയതിനെ സ്വാഗതം ചെയ്ത് ഡോ വി ശിവദാസൻ എംപി. ആ പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രസ്തുത സർക്കുലർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി എന്ന നിലയിൽ ഞാനും കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനെയെല്ലാം തുടർന്നാണ് സ്വയം തിരുത്തലിനായുള്ള ശ്രമം നടത്താൻ എസ്ബിഐ തയാറായതെന്നാണ് കരുതേണ്ടത്.





   പ്രതിലോമകരവുമായ ഏതൊരു സമീപനവും സമൂഹത്തെ പിന്നോട്ടാണ് നയിക്കുക. അതുകൊണ്ട് തന്നെ തൊഴിലിടങ്ങളിൽ ലിംഗ സമത്വം ഉറപ്പാക്കേണ്ടത് ആധുനിക ലോക ക്രമത്തിൽ അനിവാര്യമാണ്." അദ്ദേഹം പറഞ്ഞു. "ഗർഭിണികളായവർ ജോലിയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിനെതിരെ സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നു വന്നിരുന്നു. എസ്ബിഐയുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. പുതുതായി ബാങ്കിൽ ജോലിക്കായി ചേരുന്നവർക്കായുള്ള പ്രമോഷൻ, മെഡിക്കൽ ഫിറ്റ്‌നസ് & ഒഫ്താൽമോളജിക്കൽ സ്റ്റാൻഡേർഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ, 2021 ഡിസംബർ 31ന് പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമായ പരാമർശങ്ങളാണ് ഉള്ളത്.





  പുതിയ സർക്കുലർ പ്രകാരം മൂന്ന് മാസം ഗർഭിണിയായവർക്ക് മറ്റ് നിർദ്ദിഷ്ട യോഗ്യതകളെല്ലാം ഉണ്ടെങ്കിലും നിയമനം നൽകേണ്ട എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്- അദ്ദേഹം മുൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മുൻനിര പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ മാതൃകയാവേണ്ട സ്ഥാപനമാണ് എസ്ബിഐ. എന്നാൽ, ഇപ്പോൾ നിർഭാഗ്യവശാൽ തൊഴിലിടങ്ങളിലെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് എസ്ബിഐ സ്വീകരിച്ചിരിക്കുന്നത്. എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച വിമർശനം. നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഗർഭധാരണം അയോഗ്യതയായി കണക്കാക്കേണ്ടതില്ല എന്ന് 2009ൽ എസ്ബിഐ സർക്കുലറിലൂടെ നിർദ്ദേശം നൽകിയിരുന്നു. 







  സമാനമായ മുന്നുത്തരവുകൾക്ക് എതിരായുണ്ടായ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു അത്. അതിലൂടെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന വിവേചനപരമായ നടപടികൾ മുമ്പ് എസ്ബിഐ തിരുത്താൻ ശ്രമിച്ചിരുന്നു. സ്ത്രീയാണെന്നും ഗർഭിണിയാണെന്നും ഉള്ള കാരണങ്ങളാൽ ജോലി ചെയ്യാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന ഇത്തരം നിലപാടുകൾ പ്രതിഷേധാർഹമാണ്. ഈ കാരണങ്ങളാൽ സീനിയോറിറ്റിയും അവകാശങ്ങളും നഷ്ടപ്പെടുത്തുന്ന രീതികൾ പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. ഭരണഘടനാപരമായ അവകാശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഈ സർക്കുലർ പിൻവലിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനോട് കത്തിലൂടെ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

Find out more:

sbi