ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരണം ഏതാണ്ട്  85 ആയി. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ തുടരുകയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇത് പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചു. ലാഹുല്‍ സപ്തി ജില്ലയിലെ വിവിധ മേഖലകളില്‍ കുടുങ്ങി കിടക്കുന്ന വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരെ ഇന്ന് തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുമെന്ന് സര്‍ക്കാര്‍. 

ഷിംല-ലെ ദേശീയ പാത തകര്‍ന്നതും വെല്ലുവിളിയായി. താല്‍കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്തെത്തിക്കുന്നത്. 570 കോടി രൂപയുടെ നഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായത്. പ്രളയക്കെടുതിയില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പല പ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുന്നുണ്ട്. 

Find out more: