സിനിമ ചിത്രീകരണം തടഞ്ഞു; യൂത്ത് കോൺഗ്രസിനെതിരെ കെ സുധാകരൻ! ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെ പി സി സി നേതൃയോഗത്തിൽ വിമർശനം ഉയർന്നതായി ഏഷ്യാനെറ്റ് ന്യസ് റിപ്പോർട്ട് ചെയ്തു. കൊച്ചിയിലെ റോഡ് ഉപരോധവും ജോജു ജോർജ്ജിൻറെ പ്രതിഷേധത്തെയും തുടർന്നുണ്ടായ സംഭവവികാസങ്ങളിലാണ് നേതൃത്വം ഇടപെടുന്നത്. സിനിമ ചിത്രീകരണം തടഞ്ഞുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കെ പി സിസി.  ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുത് സിനിമ സർഗാത്മക പ്രവർത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞെന്നാണ് റിപ്പോർട്ട്. 




  ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും നേതൃ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. ജോജുവിൻറെ സ്റ്റാർ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്ന എറണാകുളത്തെ ഷേണായീസ് തിയറ്റിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജോജുവിൻറെ ചിത്രം പതിച്ച റീത്തുമായെത്തിയ സംഘം തിയേറ്ററിന് മുന്നില് റീത്ത് വെക്കുകയും ചെയ്തു. അതേസമയം ജോജുവിനെതിരെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടുമുള്ള സിനിമാ ചിത്രീകരണം ജില്ലയിൽ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. 




  ഈ സാഹചര്യത്തിൽ കൂടിയാണ് കെ പി സി സി നേതൃത്വത്തിൻറെ പ്രതികരണം വന്നിരിക്കുന്നത്. എറണാകുളം ജില്ലയിൽ ജനത്തെ ബുദ്ധിമുട്ടിച്ചുള്ള സിനിമാ ചിത്രീകരണങ്ങളൊന്നും അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണി പറഞ്ഞു.  അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കാനാണ് തീരുമാനം. സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗത്തെ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ഇന്ധന വിലവർധനക്കെതിരെ സമരം ശക്തമായി തുടരാനും കെപി സി സി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.



ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും നേതൃ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. ജോജുവിൻറെ സ്റ്റാർ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്ന എറണാകുളത്തെ ഷേണായീസ് തിയറ്റിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജോജുവിൻറെ ചിത്രം പതിച്ച റീത്തുമായെത്തിയ സംഘം തിയേറ്ററിന് മുന്നില് റീത്ത് വെക്കുകയും ചെയ്തു. അതേസമയം ജോജുവിനെതിരെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടുമുള്ള സിനിമാ ചിത്രീകരണം ജില്ലയിൽ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കെ പി സി സി നേതൃത്വത്തിൻറെ പ്രതികരണം വന്നിരിക്കുന്നത്.  
 

Find out more: