പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇക്കയിൽ നിന്നും ചേട്ടനിലേക്ക് മമ്മൂട്ടി ഇപ്പോൾ മാറിയെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്. അത് ഈ സിനിമയോടെ സംഭവിച്ച മാറ്റമാണെന്നായിരുന്നു അനശ്വരയും പറഞ്ഞത്. സഹതാരങ്ങളെയും നവാഗതരെയുമൊക്കെ പോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് മ്മൂട്ടി. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് എല്ലാവരും വാചാലരാവാറുമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്‌സ് വാച്ച് തന്നു. തിരിച്ച് ഞാനെന്താണ് കൊടുക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ആസിഫ് അലി ഇത് പറഞ്ഞപ്പോൾ കവിൾ തൊട്ട് കാണിക്കുകയായിരുന്നു മമ്മൂട്ടി. സന്തോഷത്തോടെ ആ കവിളിലൊരു ഉമ്മ കൊടുക്കുകയായിരുന്നു ആസിഫ് അലി.
മമ്മൂട്ടിയും ആസിഫ് അലിയും ജോഫിനും ഒന്നിച്ചായിരുന്നു കേക്ക് മുറിച്ചത്. താരങ്ങളും അണിയറപ്രവർത്തകരുമടക്കം നിരവധി പേരാണ് വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ഈ സിനിമയുമായി സഹകരിക്കാൻ കാരണം ഇതിന്റെ കഥാതന്തു തന്നെയാണ്. ഇതൊരു വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ ഭാഗത്ത് നിന്നും നന്ദി പറയുന്നു. സിനിമ വിജയത്തിലേക്ക് കുതിക്കട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി സംസാരം അവസാനിപ്പിച്ചത്.
ഇത്രയും നാൾ മമ്മൂക്ക എന്ന് വിളിച്ചത് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെയൊരു മാജിക്കായി ഞാൻ കാണുന്നു. ഒരു വാക്ക് സംസാരിക്കാനായി ഞാൻ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് ആസിഫായിരുന്നു മമ്മൂട്ടിക്ക് മൈക്ക് കൈമാറിയത്. ഈ സിനിമയിൽ ഞാൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
click and follow Indiaherald WhatsApp channel