കുട്ടി താരം വൃദ്ധിയുടെ വിശേഷങ്ങൾ അറിയാം! ഡാൻസ് വീഡിയോ വൈറലായി മാറിയതോടെയായിരുന്നു സീരിയലിലും സിനിമകളിലുമൊക്കെ അഭിനയിക്കാനായി അവസരം ലഭിച്ചത്. അനിയന് കിട്ടു എന്ന് പേരിട്ടത് ഞാനാണെന്ന് വൃദ്ധി പറയുന്നു. ഗേളാണെങ്കിൽ കാത്തു എന്നിട്ടേനെ. കാർട്ടൂണിലെ പേരാണ് കിട്ടു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു വൃദ്ധിയും അച്ഛനും അമ്മയും വിശേഷങ്ങൾ പങ്കുവെച്ചത്. ആക്റ്റിങ് പഠിക്കാൻ ആഗ്രഹമുണ്ടെന്നും വൃദ്ധി പറഞ്ഞിരുന്നു. സിനിമകളൊക്കെ ചെയ്യുമ്പോൾ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ നല്ലതായിരുന്നു എന്നായിരുന്നു മറുപടി.സോഷ്യൽമീഡിയയിലെ താരമാണ് വൃദ്ധി വിശാൽ. നടൻ അഖിൽ ആനന്ദിന്റെ കല്യാണത്തിന് ചുവടുവെച്ച് താരമായി മാറുകയായിരുന്നു വിദ്ധി.
യൂണിഫോമൊക്കെ വാങ്ങിച്ചിരുന്നു. പറ്റുന്ന സമയത്ത് പോവാമല്ലോ. അച്ഛനും അമ്മയും വഴക്ക് പറയാറുണ്ടോയെന്ന് ചോദിച്ചപ്പോൾ ചെറുതായിട്ട് എന്നായിരുന്നു വൃദ്ധി പറഞ്ഞത്. ഞാനും കിട്ടുവും തല്ല് കൂടുമ്പോൾ ഞങ്ങൾ രണ്ടാൾക്കും അടി കിട്ടും. അവനാണ് എന്നെ ഉപദ്രവിക്കുന്നെ, മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യും. അപ്പോൾ ഞാൻ ചെറുതായിട്ട് അടി കൊടുക്കും.അവൻ എന്നെ കടിച്ചിട്ട് അടി കിട്ടാനായി ചേച്ചി എന്ന് പറയും. സീരിയൽ ചെയ്ത് കഴിഞ്ഞപ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. ആദ്യ സിനിമ സാറാസ് ആയിരുന്നു. തമിഴ് പഠിക്കാൻ എളുപ്പമാണ്. തെലുങ്ക് പറയാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. ഇടയ്‌ക്കൊരു ദിവസം സ്‌കൂളിൽ പോയപ്പോൾ എല്ലാവർക്കും പനിയാണെന്ന് പറഞ്ഞിരുന്നു.
പുറത്തൊക്കെ പോവുമ്പോൾ ഞങ്ങൾ ഒരേ കളർ ഡ്രസ് തന്നെ ഇടാനായി ശ്രമിക്കാറുണ്ടെന്നായിരുന്നു ഗായത്രിയും വിശാലും പറഞ്ഞത്. എല്ലായിടത്തും ഞങ്ങളൊന്നിച്ചാണ് പോവാറുള്ളത്. ഞങ്ങൾ പ്രൊഫഷണൽ ഡാൻസേഴ്‌സാണ്. കൊറിയോഗ്രാഫി ചെയ്യാറുണ്ട്. സ്വന്തമായൊരു ഡാൻസ് സ്റ്റുഡിയോ എന്ന ആഗ്രഹമുണ്ടായിരുന്നു. തിരക്കുകളിലായതോടെ അത് നീണ്ടുപോയതാണ്. ഞാൻ ടിക് ടോക് ചെയ്യുമായിരുന്നു. അമ്മാ ഞാനും കൂടെ എന്ന് പറഞ്ഞ് അവളും വരും. അല്ലു അർജുന്റെ പാട്ടിന് ഡാൻസ് വെച്ചതോടെയാണ് അവൾ വൈറലായത്.
അഖിലിന്റെ കല്യാണത്തിനും അതേ ഡാൻസ് കളിച്ചിരുന്നു. അപ്പോൾത്തന്നെ അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചു. നെഗറ്റീവ് കമന്റുകളൊക്കെ വരാറുണ്ട്. നല്ലതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കും. അല്ലാത്തത് കളയും. ഫാമിലിയിൽ നിന്നൊക്കെ നല്ല സപ്പോർട്ടാണ്. ഞങ്ങൾ ഒരേ ഡാൻസ് ടീമിൽ വർക്ക് ചെയ്തിരുന്നു. അവിടുന്ന് ഒരു റിയാലിറ്റി ഷോയിലേക്ക് അവസരം ലഭിച്ചത്. അങ്ങനെ സ്പാർക്കായി. പ്രണയത്തിലായി. കല്യാണവും കഴിച്ചു. അങ്ങനെ കിട്ടിയ ട്രോഫികളാണ് ഇതെന്നായിരുന്നു വിശാലിന്റെ കമന്റ്.
Find out more: