ഇനി ചെകുത്താൻ ലാസർ മലൈകോട്ടൈ വാലിബനിൽ ഗുസ്തിക്കാരനായി എത്തും! മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യാമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഏറ്റവും വലിയ ഘടകം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ആട് 2 വിലെ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ പ്രശാന്ത് വർമ്മ ചിത്രത്തിലെത്തുന്നുണ്ടെന്ന വിവരം നാളുകൾക്ക് മുൻപേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എൽജെപി - മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബന്റെ പുത്തൻ അപ്ഡേറ്റുകളെല്ലാം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഗുസ്തിക്കാരന്റെ ലുക്കിലാണ് പ്രശാന്തിനെ ചിത്രത്തിൽ കാണാനാവുക. മോഹൻലാലിന്റെ ഫാൻസ് പേജുകളിലും സിനിമ ഗ്രൂപ്പുകളിലുമെല്ലാം ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിലധികവും. ഇപ്പോഴിത ചിത്രത്തലെ പ്രശാന്തിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, കന്നഡ നടൻ ഡാനിഷ് സെയ്ത്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നതായാണ് വിവരം. അതേസമയം നിരവധി പ്രൊജക്ടുകളാണ് ഈ വർഷം മോഹൻലാലിനുള്ളത്. മലൈകോട്ടെ വാലിബൻ, ജയിലർ, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ്സൽമീറിൽ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുസ്തിക്കാരന്റെ ലുക്കിലാണ് പ്രശാന്തിനെ ചിത്രത്തിൽ കാണാനാവുക. മോഹൻലാലിന്റെ ഫാൻസ് പേജുകളിലും സിനിമ ഗ്രൂപ്പുകളിലുമെല്ലാം ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യാമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഏറ്റവും വലിയ ഘടകം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ആട് 2 വിലെ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ പ്രശാന്ത് വർമ്മ ചിത്രത്തിലെത്തുന്നുണ്ടെന്ന വിവരം നാളുകൾക്ക് മുൻപേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Find out more: