കടൽ കടക്കാൻ തയ്യാറായി മിൽമാ പാൽപ്പൊടി; ഗൾഫിലെ ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും! മിൽമ ചെയർമാൻ കെഎസ് മണി ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എംഎ നിഷാദിൽ നിന്ന് പർച്ചേസ് ഓർഡർ സ്വീകരിക്കും. ലുലു ഗ്രൂപ്പിൻറെ എക്സ്പോർട്ട് ഡിവിഷനായ ലുലു ഫെയർ എക്സ്പോർട്സ് ആണ് പർച്ചേസ് ഓർഡർ നൽകുന്നത്. ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ മിൽമ ഡയറി വൈറ്റ്നറിൻറെ വിപണനോദ്ഘാടനം നിർവഹിക്കും. മിൽമ എംഡി ആസിഫ് കെ യൂസഫ് ചടങ്ങിൽ സംബന്ധിക്കും. പെരിന്തൽമണ്ണ മൂർക്കനാട്ടെ മിൽമ ഡയറി കാമ്പസിൽ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പർച്ചേസ് ഓർഡർ കൈമാറുക.




മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ഗൾഫ് നാടുകളിലേക്ക് ഇനി മിൽമയുടെ പാൽപ്പൊടിയും. മിൽമ ഡേ ടു ഡേ ഡയറി വൈറ്റ്നർ ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിൽക്കുന്നതിനുള്ള പർച്ചേസ് ഓർഡർ കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് ഇൻറർനാഷണിൽ നിന്ന് സ്വീകരിക്കും.മലയാളികളുടെ ഇഷ്ട മിൽമയുടെ ഉത്പന്നങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ പുതിയ പർച്ചേസ് ഓർഡർ സഹായകരമാകും. ഇതിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ മിൽമയുടെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കാനും വിൽപ്പന വർധിപ്പിക്കാനുമാകും. 




നിലവിൽ വിൽപ്പന നടന്ന മിൽമയുടെ ഉത്പന്നങ്ങൾ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മിൽമയുടെ പാൽപ്പൊടിയും കടൽ കടക്കാനൊരുങ്ങുന്നത്.നിലവിൽ മിൽമ നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്സ് പൗഡർ (ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റൻറ് പനീർ ബട്ടർ മസാല, പാലട പായസം മിക്സ് തുടങ്ങിയ ഉത്പന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിൽക്കുന്നുണ്ട്.ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ മിൽമ ഡയറി വൈറ്റ്നറിൻറെ വിപണനോദ്ഘാടനം നിർവഹിക്കും. മിൽമ എംഡി ആസിഫ് കെ യൂസഫ് ചടങ്ങിൽ സംബന്ധിക്കും.

Find out more: