പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് 'അറ്റ്'! കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ ടി എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സഞ്ജനയുടെ ആദ്യമലയാള ചിത്രമാണ് അറ്റ്. നേരത്തെ ചിത്രത്തിലെ നായകനായ ആകാശ് സെന്നിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നായിക റേച്ചൽ ഡേവിഡിന്റെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ആദ്യ സിനിമ പോസ്റ്റർ ആയിരുന്നു അത്. ടെക്‌നോ ത്രില്ലർ ചിത്രം അറ്റിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്ന സഞ്ജന ദോസിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്.





    ആകാശ് സെൻ നായകനാവുന്ന ചിത്രത്തിൽ നടൻ ഷാജു ശ്രീധറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്,നയന എൽസ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ എച്ച്ഡിആർ ഫോർമാറ്റിൽ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.  





  ആർട് അരുൺ മോഹനൻ, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പി ആർ ഒ ആതിര ദിൽജിത്ത്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ അനന്ദു എസ് കുമാർ. പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, ഹുമറും ഷാജഹാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ എന്നിവരാണ്.



ടെക്‌നോ ത്രില്ലർ ചിത്രം അറ്റിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്ന സഞ്ജന ദോസിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്. ആകാശ് സെൻ നായകനാവുന്ന ചിത്രത്തിൽ നടൻ ഷാജു ശ്രീധറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്,നയന എൽസ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു.  

Find out more: